കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. ഗ്രാമിന് 70 രൂപയാണ് ഉയർന്നത്. 4,590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് രണ്ടു ദിവസം വില ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 35,640 രൂപയായിരുന്നു സ്വർണ വില.
ഒരാഴ്ച്ചയ്ക്കിടെ ആയിരത്തിലധികം രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാകുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: