www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1933) Idukki (1862) Mostreaded (1617) Crime (1462) National (1233) Entertainment (849) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) kollywood (37) Gossip (36) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ജോജു ജോർജിന്‍റെ വാഹനം അടിച്ചു തകർത്ത കേസ്; ആദ്യ അറസ്റ്റ്

Share it:



കൊച്ചി: നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മരട് സ്വദേശി ജോസഫാണ് പിടിയിലായത്. കേസിലെ ആദ്യ അറസ്റ്റാണിത്. ഇന്നലെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഹൈവേ ഉപരോധ സമരത്തിനിടെയായിരുന്നു സംഭവം. സമരത്തെ പരസ്യമായി എതിർത്ത് രംഗത്തെത്തിയ നടൻ ജോജു ജോർജിന്‍റെ വാഹനം പ്രവർത്തകർ തല്ലി തകർക്കുകയായിരുന്നു.  

നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്‍റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. 

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ആദ്യരാത്രി കഴിഞ്ഞതോടെ വധു കൂട്ടുകാരിക്കൊപ്പം മുങ്ങി; വരന് ഹൃദയാഘാതം 

തൃശൂർ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രി കഴിഞ്ഞതിനു പിന്നാലെ ഭാര്യ കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. വിവരം അറിഞ്ഞ് വരന് ഹൃദയാഘാതം. തൃശൂരാണ് പൊലീസിനെയും വീട്ടുകാരെയും വെട്ടിച്ച സംഭവമുണ്ടായത്. കഴിഞ്ഞ മാസം 25നായിരുന്നു ഇവരുടെ വിവാഹം. പഴുവിൽ സ്വദേശിനിയായ 23 കാരിയും ചാവക്കാട്ടുകാരനായ യുവാവും തമ്മിലായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ സ്വന്തം വീട്ടിലായിരുന്നു ആദ്യരാത്രി. വിവാഹത്തിന്‍റെ പിറ്റേന്ന് പുലർച്ചെയാണ് വിവാഹ സമ്മാനമായി ലഭിച്ച സ്വർണവുമായി യുവതി കടന്നത്. സർക്കാർ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പമാണ് യുവതി നാടുവിട്ടത്. 

ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്‍റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. മധുരയിലേക്ക് യുവതികള്‍ എത്തിയതും ഏറെ തന്ത്രപരമായി ആയിരുന്നു.

‌തൃശൂരില്‍ നിന്ന് സ്കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതികള്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ നഗരത്തില്‍ കറങ്ങി. ടാക്‌സി ഡ്രൈവറേക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് ടിക്കറ്റ് എടുപ്പിച്ചു. ഇതിന് ശേഷം ഒരു തുണിക്കടയില്‍ കയറിയ യുവതികള്‍ ഇവിടെ നിന്ന് മറ്റൊരുവഴിയിലൂടെ പുറത്തുകടന്ന് മറ്റൊരു ടാക്സിയില്  കോട്ടയത്തെത്തി ചെന്നൈയിലേക്ക് ട്രെയിനില്‍ കടന്നു. ഇവിടെനിന്നാണ് മധുരയിലെത്തിയത്. മധുരയില്‍ നിന്ന് ട്രെയിനില്‍ പാലക്കാട് എത്തിയ ശേഷം രാത്രി തൃശൂരിലേക്ക് ടാക്സിയില്‍ എത്തിയ ഇവര്‍ സ്കൂട്ടര്‍ എടുത്ത് എറണാകുളം  റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നുവച്ചു. ഇതിന് ശേഷമാണ് തിരികെ വീണ്ടും മധുരയിലെത്തിയത്.

എന്നാല്‍ യുവതികള്‍ മുങ്ങിയതാണെന്ന സംശയത്തില്‍ ലോഡ്ജ് ജീവനക്കാര്‍ ഇതിനോടകം ലൈസന്‍സിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ പൊലീസ് എത്തി യുവതികളെ മധുരയില്‍ നിന്ന് പിടികൂടിയത്. ഒളിച്ചോടിയ മറ്റൊരു യുവതി വിവാഹം കഴിഞ്ഞ് 16-ാം ദിവസം ഭർത്താവിൽ നിന്നും പിരിഞ്ഞ ആളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്. പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പൊലീസിനോട് വ്യക്തമാക്കി. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Kerala

Post A Comment: