www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

17 വർഷം മുമ്പ് ആന്ധ്രയിൽ ജോലിക്ക് പോയ യുവതിയെ കണ്ടെത്തിയത് പാലക്കാട് കാമുകനൊപ്പം

Share it:



ആലപ്പുഴ: ആന്ധ്രാപ്രദേശിൽ ജോലിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച യുവതി കാമുകനൊപ്പം കഴിഞ്ഞത് 17 വർഷം. മണ്ണഞ്ചേരി സ്വദേശിനിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. 2004ലാണ് യുവതി ആന്ധ്രാപ്രദേശിൽ ജോലി ലഭിച്ചുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോകുന്നത്. എന്നാൽ പ്രണയിച്ച ബന്ധുവിനൊപ്പം ജീവിക്കാനായിരുന്നു യുവതി പോയതെന്ന് വീട്ടുകാർ അറിഞ്ഞത് 17 വർഷങ്ങൾക്ക് ശേഷമാണ്. 

ആന്ധ്രായിലേക്ക് പോയ യുവതി കാമുനൊപ്പം പാലക്കാട് കുടുംബം നടത്തി വരികയായിരുന്നു. 26-ാം വയസിലാണ് യുവതി വീട് വിട്ടിറങ്ങിയത്. അധ്യാപികയായി ആന്ധ്രയിൽ ജോലി ലഭിച്ചെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അവിടെയെത്തിയശേഷം വീട്ടിലേക്കു വിളിക്കുകയും ചെയ്‌തിരുന്നു.  

പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ല്‍ യുവതിയുടെ പേരിലൊരു ആധാര്‍ കാര്‍ഡ് കുടുംബവീട്ടിലെത്തി. ആധാറില്‍ ഭര്‍ത്താവിന്‍റെ സ്ഥാനത്ത് അടുത്ത ബന്ധുവിന്‍റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാര്‍ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാല്‍, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി.

തുടര്‍ന്ന് ആധാറിലെ തമിഴ്‌നാട് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല. സ്ത്രീയെ, ബന്ധു ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന സംശയത്തില്‍ വീട്ടുകാര്‍ 2017ല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. 13 വര്‍ഷം കഴിഞ്ഞതിനാല്‍ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. 

തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആധാറിന് അപേക്ഷിച്ചത് പാലക്കാട്ടുനിന്നാണെന്ന് മനസിലായി. ഇതിനിടെ താന്‍ ആന്ധ്രായിലാണെന്ന് തെറ്റിധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തില്‍നിന്ന് ഗള്‍ഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചിരുന്നു. താന്‍ ആന്ധ്രാ സ്വദേശിയെ വിവാഹം കഴിച്ചെന്നും പറഞ്ഞു. 

അത് ബോധ്യപ്പെടുത്താനായി ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചുകൊടുത്തിരുന്നു. എന്നാൽ ഇതും വ്യാജമാണെന്ന് കണ്ടെത്തി. യുവതിക്കായുള്ള അന്വേഷണത്തിനിടെ ഇതിനിടെ ബന്ധുവിന്‍റെ ഫോണ്‍ പാലക്കാടുവെച്ച് സ്വിച്ച്ഓഫ് ചെയ്‌തതായും വ്യക്തമായി. സൈബര്‍ സാധ്യത ഉപയോഗപ്പെടുത്തി ബന്ധു യുവതിയെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന രഹസ്യനമ്പരുകള്‍ കണ്ടെത്തി. യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് യുവതിയെ കണ്ടെത്തി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. പിന്നീട് സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

Kerala

Post A Comment: