www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹം കഴിഞ്ഞ് അഞ്ച് മാസം; ഭാര്യയെ കാമുകനു വിവാഹം കഴിച്ചുകൊടുത്ത് ഭർത്താവ്

Share it:



കാൺപൂർ: ഭാര്യക്ക് സ്നേഹം കാമുകനോടാണെന്നറിഞ്ഞ ഭർത്താവ് ഭാര്യയെ കാമുകനു വിവാഹം കഴിച്ചുകൊടുത്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. അഞ്ച് മാസം മുമ്പ് വിവാഹം കഴിച്ച ഭാര്യയെയാണ് ഭർത്താവ് കാമുകനു വിവാഹം കഴിച്ചു കൊടുത്തത്. വിവാഹ ശേഷമാണ് ഭാര്യക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ബോധ്യമായത്.  

തന്നെ സ്നേഹിക്കാൻ ഭാര്യക്ക് കഴിയുന്നില്ലെന്ന് ബോധ്യമായതോടെയാണ് കാമുകനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കാൻ ഭർത്താവ് തയാറായത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന പങ്കജ് ശർമ ഈ വര്‍ഷം മേയിലാണ് കോമൾ എന്ന സ്ത്രീയെ വിവാഹം കഴിച്ചത്. 

വിവാഹം മുതല്‍ ഭാര്യ കോമള്‍ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവള്‍ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ആവര്‍ത്തിച്ച് ചോദിച്ച ശേഷം, കാമുകനായ പിന്‍റുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള്‍ തുറന്നുപറഞ്ഞതായും യുവാവ് പറഞ്ഞു. 

പങ്കജ് ഭാര്യയുടെ വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ കോമളിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. തുടര്‍ന്ന് വിഷയം ഗാര്‍ഹിക പീഡന വിരുദ്ധ സെല്ലിലേക്കും ആശാജ്യോതി കേന്ദ്രത്തിലേക്കും എത്തി, അവിടെ യുവതിയും ഭര്‍ത്താവും കാമുകനും അവരുടെ ബന്ധുക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കോമള്‍ തീരുമാനത്തില്‍ നിന്നും മാറില്ലെന്ന് കണ്ടപ്പോള്‍, പങ്കജ് സമ്മതിക്കുകയും അവരുടെ വിവാഹം ഒരുക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കാമുകനായ പിന്‍റുവുമായുള്ള ഭാര്യയുടെ വിവാഹം ഇരുഭാഗത്തു നിന്നുമുള്ള ബന്ധുക്കളും അതിഥികളും പങ്കെടുത്ത ചടങ്ങില്‍ നടന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ജോജു ജോർജിനെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ചു 

കൊച്ചി: കോൺഗ്രസിന്‍റെ റോഡ് ഉപരോധ സമരത്തിനിടെ രോഷ പ്രകടനവുമായി രംഗത്തിറങ്ങിയ നടൻ ജോജു ജോർജ് വെട്ടിൽ. മദ്യലഹരിയിലാണ് ജോജു ജോർജ് രോഷ പ്രകടനം നടത്തിയതെന്ന ആക്ഷേപവുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കം രംഗത്തെത്തി. പ്രതിഷേധത്തിനിടെ ജോജു ജോർജിന്‍റെ വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർത്ത പ്രവർത്തകർ വാഹനം ഏറെ നേരം തടഞ്ഞിട്ടു. അതേസമയം ജോജുവിനെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 

മദ്യലഹരിയിലായിരുന്നു ജോജുവെന്നും വാഹനത്തിൽ മദ്യക്കുപ്പി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രവർത്തകർ തടഞ്ഞിട്ട ജോജുവിന്‍റെ വാഹനം പൊലീസാണ് ഒരു വിധം പ്രതിഷേധക്കാരുടെ ഇടയിൽ നിന്നും മാറ്റിയത്. 

ജോജുവിനെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വാഹനത്തിൽ മദ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജോജുജിന്‍റെ വാഹനം മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. രോഷ പ്രകടനത്തിനിടെ വനിതാ പ്രവർത്തകരോട് ജോജു അപമര്യാദയായി പെരുമാറിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. വൺ മാൻ ഷോ നടത്തിയ ജോജു ഇതോടെ വെട്ടിലായിരിക്കുകയാണ്. 

ഇന്ന് രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അരമണിക്കൂറിലേറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിൽ ഇടത് ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് ജോജു വാഹനത്തിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്. സമരത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ദേശീയപാത ഉപരോധിച്ച് സമരം നടത്തിയത്. കാറുകളും മുച്ചക്ര വാഹനങ്ങളും അടക്കം 1500 ഓളം വാഹനങ്ങൾ ഇറക്കിയാണ് സമരം സംഘടിപ്പിച്ചത്. അതേസമയം വലിയവാഹനങ്ങൾ പൊലീസ് ഇടപ്പള്ളിയിൽ നിന്നും വഴിതിരിച്ച് വിട്ടു. 


Share it:

National

Post A Comment: