www.superprimetime.com

Total Pageviews

45,088,066

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

Share it:



മുണ്ടക്കയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. ഇളംകാട് മ്ലാക്കരയിലാണ് ഉരുൾപൊട്ടിയത്. 20 ഓളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. ഇവരെ രക്ഷപെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പെരുമഴയിൽ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായത്.

മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. നാശനഷ്ടം എത്രത്തോളമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ മണിമലയാറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് 

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്‌നാട്. കോടതി നിർദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസ്വേചന മന്ത്രി ദുരൈമുരുഗൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

ബേബി ഡാം ബലപ്പെടുത്തുന്നതിനായി ഇതിനു താഴെയുള്ള മൂന്ന് മരങ്ങൾ വെട്ടണം. ഇതിനു കേരളം അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. 

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു. 

Share it:

Kerala

Mostreaded

Post A Comment:

Also Read

വായ്‌പയെടുത്തത് മൂന്ന് ലക്ഷം; മുടങ്ങിയത് രണ്ട് മാസത്തെ അടവ്

ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പൊലീസ്. ഉപ്പുതറ ഒ