www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മായിയമ്മയുടെ കൂർക്കം വലി റെക്കോർഡ് ചെയ്‌ത് ഗ്രൂപ്പിലിട്ടു; യുവതിയെ ഉപേക്ഷിച്ച് ഭർത്താവ്

Share it:



അമാൻ: മാതാവിന്‍റെ കൂർക്കം വലി റെക്കോർഡ് ചെയ്‌ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലിട്ട ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി യുവാവ്. ജോർദാനിലാണ് സംഭവം നടന്നിരിക്കുന്നത്. ഭർത്താവിന്‍റെ മാതാവിന് ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ശീലമുണ്ടായിരുന്നു. 

മാതാവ് ഉറങ്ങാൻ കിടന്നപ്പോൾ വാട്‌സാപ് വോയിസ് നോട്ടായി കൂർക്കം വലി റെക്കോർഡ് ചെയ്‌ത യുവതി ഇത് ഫാമിലിയുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് ഫോർവേർഡ് ചെയ്യുകയായിരുന്നു. കൂർക്കം വലിയെകുറിച്ച് അറിഞ്ഞതോടെ ഫാമിലി ഗ്രൂപ്പിൽ ഇതെ കുറിച്ചായി ചർച്ച. 

സംഭവം അറിഞ്ഞ യുവാവ് ഭാര്യയുമായി വഴക്കായി. ഇത് പിന്നീട് കലഹത്തിലേക്ക് നീങ്ങുകയും വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഗള്‍ഫ് ന്യൂസാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് 

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്‌നാട്. കോടതി നിർദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസ്വേചന മന്ത്രി ദുരൈമുരുഗൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ബേബി ഡാം ബലപ്പെടുത്തുന്നതിനായി ഇതിനു താഴെയുള്ള മൂന്ന് മരങ്ങൾ വെട്ടണം. ഇതിനു കേരളം അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 

തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു. 


Share it:

world

Post A Comment: