കൊച്ചി: ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മാധുരി ബ്രങ്ങൻസാ. 2018ൽ പുറത്തിറങ്ങിയ എന്‍റെ മെഴുതിരി അത്താഴങ്ങളിലൂടെയാണ് താരം മലയാളികളുടെ മനസിൽ ഇടം നേടിയത്. ഇതിനു പിന്നാലെയെത്തിയ ജോസഫിലെ ലിസമ്മയെന്ന കഥാപാത്രം നടിയെ പ്രശസ്‌തിയിലെത്തിച്ചു.
മലയാളത്തിൽ നിന്നും കന്നഡ സിനിമ വരെ എത്തി നിൽക്കുന്ന മാധുരിയുടെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അതേസമയം ഗ്ലാമർ ചിത്രങ്ങൾക്ക് താരം ഏറെ വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ സദാചാരം ചമഞ്ഞ് കമന്‍റിട്ട ചിലർക്ക് നടി നൽകിയ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താരത്തിന്‍റെ ഗ്ലാമർ ഫോട്ടോകളിൽ മാറിടം പുറത്ത് കാണുന്നുവെന്നായിരുന്നു സദാചാര ആങ്ങളമാരുടെ കണ്ടെത്തൽ. ഫോട്ടോയ്ക്ക് ഇത്തരം കമന്‍റ് നൽകിയവർക്കെതിരെയാണ് നടി തക്ക മറുപടി നൽകിയത്. പുരുഷൻമാർക്ക് നെഞ്ച് കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം എന്നായിരുന്നു മാധുരിയുടെ കമന്‍റ്.
മോഡലിങ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്‍റെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തിന്‍റെ പേരിൽ ആരാധകർ തന്നെയുണ്ടാക്കിയ ഫെയ്‌സ് ബുക്ക് പേജുകളിൽ വൾഗർ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെകൂടിയാണ് നടിയുടെ മറുപടി.
ജോസഫിനു ശേഷം പട്ടാഭിരാമൻ, ഇട്ടിമണി മേഡ് ഇൻ ചൈന, അൽ മല്ലു തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടു. കുഷ്‌ക എന്ന ചിത്രത്തിലൂടെയാണ് കന്നടയിലേക്ക് എത്തിയത്. ഇതോടെ തെന്നിന്ത്യൻ താര സുന്ദരിമാർക്കിടയിലേക്ക് മാധുരിയും എത്തിച്ചേർന്നിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ്
കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്.
വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്.
അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: