മാവിൽ മുക്കിയ വിരൽ തിളച്ച എണ്ണയിലേക്ക് താഴ്ത്തിയിട്ട് ഇതാണ് ഫിംഗർ ചിപ്‌സ് എന്നു പറയുന്ന സിനിമാ രംഗം മലയാളികൾ അത്ര വേഗം മറക്കില്ല. സിനിമക്കുള്ളിലെ ഹാസ്യ രംഗമാണെങ്കിലും കാണുമ്പോൾ തന്നെ ഭീതി തോന്നുന്നതാണ് തിളച്ച എണ്ണയിലേക്ക് കൈ മുക്കുക എന്നത്. വീട്ടിൽ മീൻ പൊരിക്കുമ്പോഴും ചിക്കൻ വറുക്കുമ്പോഴുമൊക്കെ അൽപം എണ്ണ കൈയിലോ ശരീരത്തിലോ വീണാൽ അത് മതി.
എന്നാൽ സിനിമയിലെ രംഗത്തിലേതു പോലെ തിളച്ച എണ്ണയിൽ കൈമുക്കുന്ന ഒരു പാചകക്കാരനുണ്ട് ജയ്‌പൂരിൽ. വലിയ ചീനച്ചട്ടിയിൽ തിളച്ചു മറിയുന്ന എണ്ണയിൽ വറുക്കുന്ന കോഴി വെറും കൈകൊണ്ട് എടുക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഷൈലേഷ് എന്ന ഫുഡ് ബ്ലോഗറാണ് വീഡിയോ പങ്കുവച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ഇത് എങ്ങനെ സാധ്യമാകുന്നുവെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. അഭിനന്ദനങ്ങൾക്കൊപ്പം ഇത്തരം സാഹസിക രീതികൾ അപകടം വരുത്തി വക്കുമെന്ന മുന്നറിയിപ്പും കമന്‍റുകളിൽ നിറയുന്നുണ്ട്.
ജയ്‌പൂരിലെ അലി ചിക്കൻ സെന്‍ററിന്‍റെ ഉടമയാണ് വീഡിയോയിലെ താരം. വീഡിയോ വൈറലായതോടെ ഇയാൾ താരമായിരിക്കുകയാണ്. നിരവധി പേർ ഇപ്പോൾ കൈകൊണ്ടുള്ള ചിക്കൻ പൊരിക്കൽ കാണാൻ ഇവിടെ എത്താറുണ്ടത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ്
കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്.
വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്.
അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: