www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സൂപ്പർ ഗ്ലാമർ ലുക്കിൽ മാളവികയുടെ കിടിലൻ ഡാൻസ്

Share it:



കൊച്ചി: സൂപ്പർ താര ചിത്രങ്ങളിൽ അടക്കം ശ്രദ്ധ നേടിയ നടിയാണ് മാളവിക. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ നടി പങ്കുവച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. 

ഗ്ലാമർ വേഷത്തിൽ അടിപൊളി നൃത്തമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ആരാധകർ ഏറ്റെടുത്ത് വൈറലാക്കി. നിരവധി പേർ കമന്‍റുകളുമായും രംഗത്തെത്തിയിട്ടുണ്ട്.  

ഷോർട്‌സും ക്രോപ് ടോപ്പുമാണ് നടിയുടെ വേഷം. ഗ്ലാമർ വേഷം തനിക്ക് നന്നായി ചേരുമെന്ന് കൂടി ഡാൻസ് വീഡിയോയിലൂടെ മാളവിക തുറന്നു പറയുകയാണ്. മുമ്പും നടി നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ഞു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പ്ലസ് ടു വിദ്യാർഥിനികൾ ഏറ്റുമുട്ടി; 55 കാരന് കുത്തേറ്റു 

കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.

ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light