കൊല്ലം: ഭാര്യക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിനോദ യാത്ര പോയ നവവരനും ഭാര്യാ സഹോദരനും മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അൻസിൽ (26), ഭാര്യാ സഹോദരൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മൂന്നാഴ്ച്ച മുമ്പായിരുന്നു അൻസിലിന്‍റെ വിവാഹം. തെൻമലയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപെട്ട് മുങ്ങുകയായിരുന്നു. നവംബർ 25ന് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു അൻസിൽ.
വെള്ളിയാഴ്ച്ചയാണ് കുടുംബാംഗങ്ങൾക്കൊപ്പം രണ്ട് വാഹനങ്ങളിലായി ഇവർ തമിഴ്‌നാട്ടിലെ ഏർവാടിക്ക് വിനോദ യാത്ര പോയത്. മടങ്ങി വരവെ തെൻമലയിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങി. മരിച്ച അൽത്താഫിന്‍റെ പിതാവ് അൻസാറും കുളിക്കാൻ ഉണ്ടായിരുന്നു. ഇതിനിടെ കല്ലടയാറ്റിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ ഇരുവരും അപകടത്തിൽപെടുകയായിരുന്നു. അൻസാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: