www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1386) National (1201) Entertainment (833) world (429) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്റ്റോക്കിങ് കൊണ്ട് ടോപ്പ്; ഉർഫിയുടെ വീഡിയോ വൈറൽ

Share it:



മുംബൈ: വസ്ത്രധാരണത്തിന്‍റെ പേരിൽ ഒട്ടേറെ വിമർശനം നേരിടുന്ന നടിയാണ് ഉർഫി ജാവേദ്. കഴിഞ്ഞ ദിവസം തന്നെ ട്രോളുന്നവർക്ക് കിടിലൻ മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഉർഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ വൈറലാകുകയാണ്. സ്റ്റോക്കിങ്‌സ് ഉപയോഗിച്ച് ഒരു ടോപ്പ് ഉണ്ടാക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.  

വെറുതെ പറയുക മാത്രമല്ല, സ്റ്റോക്കിങ് ഉപയോഗിച്ച് മനോഹരമായ ടോപ് ഉണ്ടാക്കി അത് ധരിച്ചു കാണിക്കുകയാണ് താരം. ടോപ് ലെസ് വേഷത്തിലാണ് ഉർഫി വീഡിയോയിൽ പ്രത്യക്ഷപെടുന്നത്. തുടർന്ന് സ്റ്റോക്കിങ്സ് ഉപയോഗിച്ച് എങ്ങനെ ടോപ്പ് ഉണ്ടാക്കാമെന്ന് കാണിച്ചു തരികയാണ് താരം. വീഡിയോയുടെ അവസാനം താൻ ഉണ്ടാക്കിയ ടോപ് ധരിച്ച് പോസ് ചെയ്യുന്നതും കാണാം. തന്‍റെ ശരീര സൗന്ദര്യം പ്രദർശിപ്പിച്ചുകൊണ്ടാണ് ഉർഫി വീഡിയോ ചെയ്‌തിരിക്കുന്നത്. 

ടെലിവിഷൻ താരമായിരുന്ന ഉർഫി ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെയാണ് ആരാധകരുടെ മനസിൽ ഇടം നേടിയത്. താരത്തിന്‍റെ ഗ്ലാമർ വേഷങ്ങൾ കോപ്പിയടിയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. റിപ്‌ഡ് ഡെനീം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയപ്പോൾ കീറിയ ജാക്കറ്റ് ധരിച്ചെത്തിയെന്നായിരുന്നു കമന്‍റുകൾ. അമേരിക്കൻ മോഡൽ കെൻഡൽ ഡെന്നറിന്‍റേതിനു സമാനമായ ഗ്ലാമർ വേഷം ധരിച്ചതും വിവാദമായിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

മുല്ലപ്പെരിയാറിൽ ഒൻപത് ഷട്ടർ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാവിലെ 7141.59 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. രാവിലെ ഏഴോടെയാണ് ഒൻപത് ഷട്ടറുകൾ 60 സെ.മീ ഉയർത്തിയത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് വരെ ഒരു ഷട്ടർ 30 സെ.മീ ആയിരുന്നു ഉയർത്തിയിരുന്നത്. 

ഈ സമയത്ത് 141.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതിനു പിന്നാലെ 5.15ന് തുറന്നിരിക്കുന്ന ഒരു ഷട്ടർ കൂടാതെ നാല് ഷട്ടറുകൾ കൂടി 30 സെ.മീ ഉയർത്തി 2074.00 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനു പിന്നാലെ ആറിന് അഞ്ച് ഷട്ടർ 60 സെമീ ഉയർത്തി. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 3947.55 അടിയായി ഉയർന്നു. 6.45 ഓടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. 

ഇതിനു പിന്നാലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. ആറിനു പുറത്തു വന്ന കണക്കു പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം തുറന്നു വിട്ട നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 

Share it:

Entertainment

Video

Post A Comment: