www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ആക്രമിക്കാനെത്തിയ പശുവിൽ നിന്നും കുഞ്ഞനുജത്തിമാരെ രക്ഷിച്ച് ആറ് വയസുകാരൻ

Share it:


വുഹാൻ: പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്നവരാണ് ചില കുട്ടികൾ. പ്രത്യേകിച്ച് അപകട സാഹചര്യങ്ങളിൽ. ഇത്തരത്തിൽ ഒരു വീഡിയോയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. കുതിച്ചെത്തിയ പശുവിൽ നിന്നും ഇളയ സഹോദരിമാരെ സംരക്ഷിക്കുന്ന ആറ് വയസുകാരനാണ് വീഡിയോയിലെ താരം.  

തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് മേഖലയിൽ നിന്നുള്ള ഒരു ബാലനാണ് വീഡിയോയിലുള്ളത്. വീടിന്‍റെ മുറ്റത്ത് കളിക്കുകയായിരുന്നു രണ്ടു ചെറിയ പെൺകുട്ടികൾ. അപ്പോഴാണ് അപ്രതീക്ഷിതമായി പാതി തുറന്നു കിടന്ന ഗെയ്റ്റിന് മുന്നിലൂടെ ഒരു പശുക്കിടാവ് എത്തുന്നത്. അതിനെ കണ്ടു പേടിച്ച് കുട്ടികളാകട്ടെ കരയാൻ തുടങ്ങി. 

ഒരു കുട്ടി വീടിനകത്തേക്ക് ഓടി തൻ്റെ ആറു വയസുകാരൻ സഹോദരനെ വിവരം അറിയിക്കുകയാണ്. അവനാകട്ടെ ധൈര്യം സമേതം ഒരു വടിയുമായി പാഞ്ഞെത്തി പശുവിനെ അവിടെ നിന്നും തുരത്തി ഓടിച്ചു. വേഗം തന്നെ വാതിലടച്ച് കുട്ടിയുമിടുന്നത് വിഡിയോയിൽ കാണാം. 

പശുവിനെ ഓടിച്ചു കഴിഞ്ഞുള്ള ആ ബാലന്‍റെ പ്രവർത്തിയാണ് ഏവരുടെയും ഹൃദയം കവരുന്നത്. പേടിച്ചു പോയ തൻ്റെ കുഞ്ഞു സഹോദരിമാരെ കെട്ടി പിടിച്ച് ആശ്വസിപ്പിക്കുകയും കണ്ണീർ തുടരിക്കുകയുമാണവൻ. എന്നിട്ട് അതിൽ ചെറിയ കുട്ടിയെ എടുത്ത് മറ്റേ കുട്ടിയെ ചേർത്ത് പിടിച്ച് വീടിനകത്തേക്ക് കൊണ്ട് പോകുകയാണവൻ. 

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

Video

Post A Comment:

Portable Mini Air Cooler Fan with LED Light