ഉദുമ: മദ്യലഹരിയിൽ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം നേരിട്ട് പൊലീസിനെ വിളിച്ചറിയിച്ച് പെൺകുട്ടി. നീലേശ്വരത്താണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായത്. തതെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനാണ് മകളുടെ പരാതിയിൽ അറസ്റ്റിലായത്.
രാത്രിയിൽ മദ്യലഹരിയിലെത്തുന്ന പിതാവ് നിരന്തരമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും സഹികെട്ടെന്നുമായിരുന്നു പെൺകുട്ടി പൊലീസിനെ വിളിച്ചറിയിച്ചത്.
തുടർന്ന് കേസിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് പെൺകുട്ടി പൊലീസിനെ വിളിച്ചതെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഒമിക്രോൺ ഇന്ത്യയിൽ
ന്യൂഡെൽഹി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥീരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് കണ്ടെത്തിയത്. വിദേശത്തു നിന്നും വന്ന 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്ക് രോഗം സ്ഥിരീകരിച്ചതായിട്ടായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66 കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കർണാടക സർക്കാർ അറിയിച്ചു. 46 വയസുള്ളയാൾ ഡോക്‌ടറാണെന്നും ഇദ്ദേഹം ബംഗളൂരുവിൽ ചികിത്സയിലാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്റ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്റ്റുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്റ്റുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
Post A Comment: