ഇടുക്കി: എസ്റ്റേറ്റിനുള്ളിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വെടിയേറ്റ് ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. കുമളി ചെങ്കരയ്ക്ക് സമീപം ഹാരിസൺ എസ്റ്റേറ്റിലാണ് പുലിയുടെ ജഡം കണ്ടത്.
പുലിയെ പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ വെടിയേറ്റ പാടുകൾ കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി പുലിയുടെ ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: