www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിനിമ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

Share it:


ചെന്നൈ: സിനിമ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിയെ പൊലീസ് കോൺസ്റ്റബിൾ ബലാത്സംഗത്തിനിരയാക്കി. മധുരയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സിനിമ കണ്ടു മടങ്ങിയ യുവതി പീഡിപ്പിക്കപ്പെട്ടത്. തിലഗർ തിഡൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ മുരുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്. മുരുകനെതിരെ ഐപിസി സെക്ഷൻ 376 പ്രകാരം കേസെടുത്തതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. താമരൈ കണ്ണൻ അറിയിച്ചു.

ശനിയാഴ്ച രാത്രി മധുരയിലെ ഒരു തിയേറ്ററിൽ അഞ്ച് സഹപ്രവർത്തകർക്കൊപ്പം സിനിമയ്ക്ക് പോയി മടങ്ങുകയായിരുന്നുയുവതി. സിനിമ കഴിഞ്ഞ ശേഷം ഞായറാഴ്ച രാവിലെ രണ്ടു മണിയോടുകൂടി യുവതിയും സുഹൃത്തും ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ ആണ് മുരുകൻ ഉൾപ്പടെ രണ്ടു പൊലീസുകാർ ഇവരെ തടയുന്നത്.  

ഇരുവരെയും ചോദ്യം ചെയ്ത പൊലീസ് സുഹൃത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ച് വെച്ചു. ഇരുവരെയുടെയും ബന്ധത്തെ വളരെ മോശമായി പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. മൊബൈൽ ഫോൺ തിരിച്ചു നൽകാതെ സുഹൃത്തിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മുരുകനാണ് ഇരുവരെയും വളരെ മോശമായ രീതിയിൽ ചോദ്യം ചെയ്തെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുവതിയെ കൂടി വിടാൻ അപേക്ഷിച്ച സുഹൃത്തിനോട് യുവതിയെ സുരക്ഷിതമായി പൊലീസ് വീട്ടിലെത്തിക്കും എന്ന മറുപടിയാണ് മുരുകൻ നൽകിയത്. സുഹൃത്ത് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോൾ പൊലീസുകാർക്കൊപ്പമാണ് യുവതി ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരോട് തിരികെ പൊയ്ക്കൊള്ളാനും മുരുകൻ ആവശ്യപ്പെട്ടു. യുവതിയെ താൻ സുരക്ഷിതമായി ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിടാം എന്നാണ് സഹപ്രവത്തകരോട് മുരുകൻ പറഞ്ഞത്. 

ഇത് പ്രകാരം കൂടെയുണ്ടായിരുന്ന മറ്റു പൊലീസുകാർ മറ്റ് ഡ്യൂട്ടികൾക്കായി പോയി. സഹപ്രവർത്തകർ പോയ ശേഷം ഇയാൾ യുവതിയെ നിർബന്ധിതമായി ഒരു ലോഡ്ജിലേക്ക് കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവതിയെ ഓട്ടോ കയറ്റി വീട്ടിലേക്ക് വിടുകയും ചെയ്തു. ശേഷം മുരുകൻ തന്‍റെ സഹപ്രവർത്തകർക്ക് അടുത്തേക്ക് മടങ്ങി പോയി. വീട്ടിലെത്തിയ യുവതി വീട്ടുകാരോടും തന്‍റെ സഹപ്രവത്തകരോടും കാര്യങ്ങൾ തുറന്നു പറഞ്ഞെങ്കിലും പൊലീസിൽ കേസ് നൽകാൻ മുതിർന്നില്ല. 

സുഹൃത്തുക്കളുടെ സഹായത്തോടെ തിങ്കളാഴ്ചയാണ് യുവതി പൊലീസ് കോൺസ്റ്റബിളായ മുരുകനെതിരെ പരാതി നൽകിയത്. മധുര പൊലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ ആണ് യുവതിയുടെ പരാതിയിൽ കേസ് അന്വേഷിക്കുന്നത്. പ്രതിയായ മുരുകനെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു 

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷം തടവ് എന്നത് 10 വർഷമാക്കിയാണ് ഹൈക്കോടതി കുറച്ചത്. റോബിൻ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷയിൽ ഇളവ് തേടി ഫാ. റോബിൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. അതേസമയം പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കേസില്‍ 2019 ല്‍ തലശേരി പോക്‌സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 

മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്‍റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. 

എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്‍റെ പേര് പെണ്‍കുട്ടി പറഞ്ഞത്. ഇതിനിടെ കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം താൽപര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താൽപര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 

Share it:

Crime

Post A Comment: