www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1820) Idukki (1769) Mostreaded (1616) Crime (1380) National (1201) Entertainment (830) world (429) Viral (422) Video (352) Health (198) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (25) Sex (24) auto (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധിക്കരിച്ചാൽ ദൈവ കോപം; വർഷത്തിൽ അഞ്ച് ദിവസം വസ്ത്രം ധരിക്കാതെ സ്ത്രീകൾ

Share it:

ആചാരങ്ങളും പാരമ്പര്യങ്ങളും വിടാതെ പിന്തുടരുന്നതിൽ ശ്രദ്ധേയമാണ് നമ്മുടെ രാജ്യം. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌തമായ ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു പെൺകുട്ടിയെ സഹോദരൻമാർ വിവാഹം കഴിക്കുക, വധുവിനെ വരന്‍റെ വീട്ടിലേക്ക് വിടുന്നതിന് ദിവസം നോക്കി കാത്തിരിക്കുക, മധുവിധുവിന് ഭാര്യയും ഭർത്താവും വെവ്വേറെ ഉറങ്ങുക തുടങ്ങിയ ആചാരങ്ങൾ ഇന്നും തുടരുന്ന സമുദായങ്ങളുണ്ട്.

ഇത്തരത്തിൽ ഒരു ആചാരമാണ് ഹിമാചൽ പ്രദേശിൽ ഇപ്പോഴും തുടർന്നു പോരുന്നത്. പിനി ഗ്രാമത്തിലെ മണികർണ താഴ്‌വരയിലാണ് ഈ വിചിത്രമായ ആചാരം. ഈ ഗ്രാമത്തിൽ വിവാഹിതകളായ സ്ത്രീകൾ വർഷത്തിൽ അഞ്ച് ദിവസം നഗ്നരായി കഴിയണം. കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ഇപ്പോഴും ഇവർ ഈ ആചാരം തുടരുന്നുണ്ട്. 


എല്ലാ വർഷവും ചവാൻ മാസത്തിലാണ് ഗ്രാമത്തിൽ ഉത്സവത്തിനു കൊടിയേറുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകൾ നഗ്‌നരായി കഴിയുന്നത്. കമ്പിളിയിൽ നിന്ന് തുണിയുണ്ടാക്കിയ പട്ടു പോലെ ഉള്ള ഒരു നേർത്ത തുണി മാത്രം വേണമെങ്കിൽ അവർക്ക് ധരിക്കാം. എന്നാൽ സ്ത്രീകളിൽ കൂടുതലും നഗ്നരായി തന്നെ കഴിയുകയാണ് പതിവ്. 

ഇല്ലെങ്കിൽ വീട്ടുകാർക്ക് എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടാകുമെന്ന് അവർ കരുതുന്നു. പുരാതന കാലം മുതൽ ഇവർ ഈ ആചാരം പിന്തുടരുന്നുണ്ട്. ഉത്സവത്തിന്‍റെ ദിവസങ്ങളിൽ, വിവസ്ത്രരായി സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്ന് അകന്ന് കഴിയുന്നതും ഇവർക്കിടയിലെ ശീലമാണ്. 

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ മിണ്ടണോ ചിരിക്കനോ പാടില്ല. ഇതൊന്നും പോരാതെ ഈ ദിവസങ്ങളിൽ ഗ്രാമത്തിൽ ആർക്കും മദ്യപിക്കാനോ മത്സ്യമാംസാദികൾ ഭക്ഷിക്കാനോ അനുവാദമല്ല. ഈ ആചാരങ്ങൾ തെറ്റിച്ചാൽ, ദൈവങ്ങൾ കോപിക്കുമെന്ന് അവർ വിശ്വസിക്കുന്നു. 

ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ലഹുവ ഘണ്ഡ്  ദേവത പിനി ഗ്രാമത്തിൽ എത്തുന്നതിന് മുൻപ് ഇവിടെ അസുരന്മാരുടെ തേർ വാഴ്ച്ചയായിരുന്നു. എന്നാൽ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ആഘോഷിക്കാൻ അന്ന് മുതൽ ഇവിടെ ആളുകൾ ഈ ആചാരം പിന്തുടരാൻ തുടങ്ങിയെന്നാണ് വിശ്വാസം.

മിക്കവാറും ഓഗസ്റ്റ് 17-21 തിയതികളിലായിരിക്കും ഉത്സവം നടക്കുക. ഉത്സവ സമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാർ പിടികൂടുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. അത് കൊണ്ടാണ് ഈ 5 ദിവസം സ്ത്രീകൾ നഗ്നരായി കഴിയുന്നത്. എന്നാൽ ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് ആ ദിവസങ്ങളിൽ ചില സ്ത്രീകൾ വളരെ നേർത്ത വസ്ത്രങ്ങൾ ധരിച്ച് ശരീരം മറക്കുന്നുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Viral

Post A Comment: