കുട്ടികൾ ഫോണിനായി അടിപിടികൂടുന്നത് വീടുകളിലെ പതിവു കാഴ്ച്ചയാണ്. എന്നാൽ ഫോൺ കൈക്കലാക്കാൻ കുരങ്ങൻ ശ്രമിച്ചാലോ. ഇത്തരം ഒരു വീഡിയോയാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.
വീടിനു പുറത്ത് ഫോണുമായി ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് കുരങ്ങൻ വന്നിരിക്കുന്നു. കുട്ടി എന്താണ് കാണുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ കുരങ്ങൻ ഫോൺ തട്ടി പറിക്കുന്നു. എന്നാൽ കുട്ടി വീണ്ടും ഫോൺ തിരികെ വാങ്ങുന്നു. വീണ്ടും കുരങ്ങൻ തട്ടിപ്പറിച്ച് നെഞ്ചോട് ചേർക്കുന്നു. ഇതാണ് വിഡിയോയിൽ കാണുന്നത്.
വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. അതേസമയം കുട്ടിയെ കുരങ്ങന്‍റെ അടുത്ത് ഇരുത്തിയതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രസകരമായ കമന്‍റുകളും വീഡിയോക്ക് താഴെ ആളുകൾ പങ്കുവക്കുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ക്രിസ്റ്റീന കൊച്ചിയിലെ സിനിമാ പ്രവർത്തകരുടെ ഇഷ്ടക്കാരി
കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ വിവാഹിതയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതി ക്രിസ്റ്റീന കൊച്ചിയിലെ സിനിമാ പ്രവർത്തകരുടെ ഇഷ്ടക്കാരി. കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടച്ചിറയിലുള്ള ഹോട്ടലിൽ 27 കാരിയായ യുവതി കൂട്ട ബലാത്സംഗത്തിനിരയായത്. മയക്കു മരുന്നു നൽകി യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു.
പീഡനം നടന്ന ഹോട്ടലിന്‍റെ ഉടമയാണ് ക്രിസ്റ്റീനയെന്ന യുവതി. ഇവരാണ് പീഡനത്തിനു വേണ്ട ഒത്താശകൾ ചെയ്‌തുകൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തന്നെ ഇവർ ഒളിവിൽ പോയിരുന്നു. കേസിലെ മുഖ്യപ്രതി തോപ്പുംപടി സ്വദേശി അജ്‌മൽ (27) അറസ്റ്റിലായിട്ടുണ്ട്. നേരത്തെ കേസിലെ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലിം കുമാർ പിടിയിലായിരുന്നു. ക്രിസ്റ്റീനക്ക് പുറമേ, ഷമീർ എന്നയാൾ കൂടി പിടിയിലാകാനുണ്ട്.
നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെയുള്ള സമയത്താണ് ക്രൂരമായ പീഡനം നടന്നത്. മോഡൽ ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയതായിരുന്നു യുവതി. യുവതിയുടെ സുഹൃത്താണ് ഫോട്ടോഷൂട്ടിനായി സംഘത്തെ പരിചയപ്പെടുത്തിയത്. തുടർന്ന് ഫോട്ടോഗ്രാഫർക്ക് ചില തടസങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് സലിംകുമാർ യുവതിയെ ഹോട്ടലിലെ മുറിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ അനാശ്വാസ്യത്തിന് പ്രേരിപ്പിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
അനാശ്വാസ്യ പ്രവർത്തനം നടത്തുന്ന യുവതിയുടെ ചിത്രം കാണിച്ച് തൊട്ടടുത്ത മുറിയിലേക്ക് പോകാൻ നിർബന്ധിച്ചെങ്കിലും യുവതി എതിർത്തു. ഇതിനിടെ യുവതിക്ക് കൊടുത്ത വെള്ളത്തിൽ മയക്കുമരുന്നു കലക്കി നൽകിയ ശേഷം സംഘം ചേർന്ന് പിഡീപ്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട സമയത്തായിരുന്നു പീഡനം. തുടർന്ന് ബോധം വന്നപ്പോൾ യുവതി മുറിയിൽ കിടന്ന നിലവിളിച്ചെങ്കിലും ക്രിസ്റ്റീനയടക്കമുള്ളവർ പീഡകൻമാർക്ക് സഹായം ചെയ്‌തു കൊടുക്കുകയായിരുന്നു.
അതേസമയം ഒളിവിൽ കഴിയുന്ന ക്രിസ്റ്റീന കൊച്ചിയിലെ സിനിമാക്കാരുടെ ഇഷ്ടക്കാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഇടച്ചിറയിലെ ഇവർ നടത്തുന്ന റെസിഡൻസിയിൽ സിനിമാ പ്രവർത്തകർ നിത്യ സന്ദർശകരാണ്. ചാൻസ് ചോദിച്ചെത്തുന്ന യുവതികളെയടക്കം ഇവിടെ എത്തിക്കാറുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഉന്നതരുമായി ബന്ധമുള്ള ക്രിസ്റ്റീന, ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഹോട്ടലിൽ അനാശ്വാസ്യ പ്രവർത്തനങ്ങൾ നടത്തി വന്നതായും വിവരമുണ്ട്. ചില സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഇവർ വേഷമിട്ടിട്ടുണ്ട്. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. മോഡലിനെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുമ്പോൾ അത് കണ്ടാസ്വദിക്കുകയായിരുന്നു ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം ക്രിസ്റ്റീനയുടെ അറസ്റ്റ് നടന്നാൽ കൊച്ചിയിലെ പല ഉന്നതരും വെട്ടിലാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതിനു പിന്നിലും ഉന്നതരുണ്ടെന്നാണ് സൂചന. ഹോട്ടലിൽ അനാശ്യാസത്തിനെത്തിയ ഒട്ടേറെ പേരുടെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം ഇവർ പകർത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: