തിരുവനന്തപുരം: കോവിഡ് രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിൽ ജീവനൊടുക്കി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആര്യനാട് കുളപ്പട സ്വദേശി ജോൺ (50) ആണ് തൂങ്ങി മരിച്ചത്. നെടുമങ്ങാട് ആശുപത്രിയിലെ സിഎഫ്എൽടിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കടുത്ത പ്രമേഹരോഗിയായ ജോൺ കാലിൽ മുറിവുമായാണ് എത്തിയത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ജനറൽ വാർഡിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചെതെങ്കിലും ഒരു മുറി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഇന്ന് രാവിലെ പരിശോധനയ്ക്ക് നഴ്‌സുമാർ എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജോൺ എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: