www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവനെ അറസ്റ്റ് ചെയ്‌ത് ഇഡി

Share it:


ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ ഇഡിയുടെ അസാധാരണ നീക്കം. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ അനന്തിരവനെ ഇഡി അറസ്റ്റ് ചെയ്‌തു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപേന്ദ്ര സിങ് ഹണിയെ ഇഡി അറസ്റ്റ് ചെയ്‌തത്‌.  

ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയിൽ ഹാജരാകും. നേരത്തെ നടത്തിയ പരിശോധനകളിൽ എട്ട് കോടി രൂപയും ഹണിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണൽ ഖനനം സംബന്ധിച്ച രേഖകളും വസ്‌തുവകകൾ കൈമാറ്റം ചെയ്‌തതിന്‍റെ രേഖകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. 

മൊബൈൽ ഫോണുകൾ, 21 ലക്ഷം രൂപ വില വരുന്ന സ്വർണം 12 ലക്ഷത്തിന്‍റെ റോളക്‌സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു. പഞ്ചാബിൽ 117 അംഗ സംസ്ഥാന നിയമസഭയിലേക്ക് ഫെബ്രുവരി 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. മാർച്ച് 10 നു ഫലപ്രഖ്യാപനം നടക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light