കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്‌തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി.
വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി.
അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: