കണ്ണൂർ: രണ്ടാം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ അമ്മാവനും മരുമകനും ഒളിവിൽ. പഴയങ്ങാടിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മാവനായ വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് അധ്യാപകർ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: