അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്‌ടർ നേരിടേണ്ടി വന്ന അതി സങ്കീർണവും അതേസമയം കൗതുകകരവുമായ ഒരു സംഭവമാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. സ്വകാര്യ ഭാഗത്ത് കിൻഡർ ജോയി മിഠായി കുടുങ്ങിയ യുവതിയെ രക്ഷപെടുത്തിയ സംഭവത്തെ കുറിച്ചാണ് ലോക പ്രശസ്‌തനായ ഡോക്‌ടർ വെളിപ്പെടുത്തിയത്. ഇതോടെ സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുകയായിരുന്നു.
ആദം കേ എന്ന ഡോക്‌ടറാണ് വിചിത്രമായ അനുഭവം വെളിപ്പെടുത്തിയത്. തന്‍റെ ഓർമക്കുറിപ്പായ ദിസ് ഈസ് ഗോയിംഗ് ടു ഹർട്ടിന്‍റെ വരാനിരിക്കുന്ന ബിബിസി അഡാപ്റ്റേഷനിൽ ഇക്കാര്യത്തിന്‍റെ ഗ്രാഫിക് രംഗം സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് ഡോക്‌ടർ പറയുന്നത് ഇങ്ങനെയാണ്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് യുവതി ഡോക്‌ടറെ കാണാനെത്തിയത്. തന്‍റെ സ്വകാര്യ ഭാഗത്ത് മിഠായി കുടങ്ങിയെന്ന് യുവതി പറഞ്ഞതോടെ പരിശോധന നടത്തിയ ഡോക്‌ടർ കണ്ടത് വലിയ കിണ്ടർ ജോയിയുടെ മിഠായിയാണ്. തുടർന്ന് അതിസൂക്ഷ്‌മമായി അത് നീക്കം ചെയ്‌തതായും ഡോക്‌ടർ പറയുന്നു.
അതേസമയം മിഠായി സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കാനുണ്ടായ കാരണമാണ് സംഭവത്തിൽ ഏറെ രസകരം. തന്‍റെ കാമുകന് ഒരു സർപ്രൈസ് കൊടുക്കാനായിരുന്നു യുവതി ഈ സാഹസം കാട്ടിയത്. കാമുകനോട് പ്രണയം പറയുന്നതിനൊപ്പം മോതിരം അണിയിക്കുന്ന രീതിയും അവിടെയുണ്ട്. ഇതോടെ മോതിരം അണിയിക്കൽ ഒരു സർപ്രൈസ് ആക്കാൻ യുവതി പദ്ധതിയിട്ടു.
സ്വകാര്യ ഭാഗത്ത് മോതിരം ഒളിപ്പിച്ച ശേഷം കാമുകനോട് തന്‍റെ ശരീരത്തിൽ നിന്നും മോതിരം കണ്ടെടുക്കാൻ പറയാനായിരുന്നു യുവതിയുടെ പദ്ധതി. മോതിരം കണ്ടെത്താൻ കഴിയാതെ കാമുകൻ ഇളിഭ്യനാകുമെന്നും യുവതി കരുതിയിരുന്നു.
ഇതനുസരിച്ച് കിൻഡർ ജോയി മുട്ടായിക്കുള്ളിൽ മോതിരം ഒളിപ്പിച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു. എന്നാൽ മുട്ടയുടെ ആകൃതിയുള്ള ഇത് ഉള്ളിൽ കുടുങ്ങിയതോടെയാണ് യുവതിയുടെ പദ്ധതി പൊളിഞ്ഞതും ഉടൻ തന്നെ ആശുപത്രിയിലെത്തിയതും.
ഡോക്‌ടർ ആദം അത് ഫോഴ്‌സ്‌പ്‌സ് ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുകയും സ്ത്രീയുടെ കാമുകന് മോതിരം കൈമാറുകയും ചെയ്തു. കിൻഡർ മുട്ട നീക്കം ചെയ്ത ശേഷം, സ്ത്രീ മുട്ടുകുത്തി നിന്ന് കാമുകനോട് വിവാഹാഭ്യർഥന നടത്തിയെന്നും അദ്ദേഹം പറയുന്നു. ദി സൺ ആണ് വാർത്ത പുറത്തു വിട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
സ്വകാര്യ ഭാഗത്തെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധന
മുംബൈ: കോവിഡ് പരിശോധനയുടെ പേരിൽ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷനു 10 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കോവിഡ് ആദ്യ ഘട്ട വ്യാപനത്തിനിടെയാണ് ലാബ് ടെക്‌നീഷൻ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ചത്. സംഭവം നടന്ന് 17 മാസത്തിനു ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്.
അമരാവതിയിലെ ഒരു മാളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരന് കോവിഡ് കണ്ടെത്തിയതോടെ മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ കെയർ സെന്‍ററിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ നിർദേശിച്ചു. എല്ലാ ജീവനക്കാരെയും പരിശോധിച്ച ശേഷം കൂട്ടത്തിൽ ഒരു ജീവനക്കാരിയോട് റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനക്കായി എത്തണമെന്നും നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു.
സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു, കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.
അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. 17 മാസത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സർക്കാർ അഭിഭാഷകനായ സുനിൽ ദേശ്മുഖ് ആണ് യുവതിക്ക് വേണ്ടി ഹാജരായത്. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷൻ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷൻ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.
Post A Comment: