ബംഗളുരു: ദീർഘ നാളത്തെ ആഗ്രഹം സാധിപ്പിക്കാൻ പൊലീസ് ജീപ്പ് മോഷ്‌ടിച്ചയാൾ ഒടുക്കം സ്വയം കീഴടങ്ങി. മോഷ്‌ടിച്ച പൊലീസ് ജീപ്പ് 112 കിലോമീറ്ററോളം ഓടിച്ച ശേഷമാണ് നാഗപ്പ വൈ ഹദപ്പാട് (45) കീഴടങ്ങിയത്. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് സംഭവം നടന്നത്.
ഡ്രൈവറായി ജോലി ചെയ്യുന്ന നാഗപ്പയ്ക്ക് പൊലീസ് ജീപ്പ് ഓടിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത് സാധ്യമാക്കാനാണ് പൊലീസ് ജീപ്പ് മോഷ്‌ടിച്ചത്. ചൊവ്വാഴ്ച്ച വെളുപ്പിന് 3.30 ഓടെ അന്നിഗേരി പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയ നാഗപ്പ ജീപ്പ് മോഷ്‌ടിക്കുകയായിരുന്നു.
ജീപ്പിനുള്ളിൽ തന്നെ കീ ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. സംഭവ സമയത്ത് സ്‌റ്റേഷനിൽ രണ്ടു പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. പൊലീസ് ജീപ്പുമായി 112 കിലോമീറ്റർ സഞ്ചരിച്ച ഇയാൾ, ഒരിടത്ത് ജീപ്പ് നിർത്തി വിശ്രമിച്ചു. പൊലീസുകാരില്ലാത്ത ജീപ്പ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: