പ്രമുഖ റാപ്പർ ഡ്രേക്കിന്‍റെ കിടപ്പറ വിവരങ്ങളെ കുറിച്ച് ചൂടേറിയ ചർച്ചകളാണ് സൈബർ ലോകത്ത് നടക്കുന്നത്. യുവതിയായ മോഡലിന്‍റെ വെളിപ്പെടുത്തലോടെയാണ് ഡ്രേക്കിനെ കുറിച്ച് ഇത്തരത്തിൽ ഒരു വിവരം പുറത്തു വന്നത്.
താനുമായി കിടപ്പറ പങ്കിടുന്ന സ്ത്രീകൾ ഗർഭിണി ആകാതിരിക്കാൻ അദ്ദേഹം കടുത്ത ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു മോഡലിന്‍റെ വെളിപ്പെടുത്തൽ. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഡ്രേക്ക് ക്വാണ്ടം ഉപയോഗിക്കുകയും കോണ്ടത്തിനുള്ളിലെ ബീജത്തെ നശിപ്പിക്കാൻ ചൂടുള്ള സോസ് അതിലേക്ക് ഒഴിക്കുകയും ചെയ്‌തെന്ന് മോഡൽ വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാം മോഡലായ യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡ്രേക്കിന്‍റെ ഹോട്ടലിൽ താമസിച്ചിരുന്ന സമയത്തായിരുന്നു തങ്ങൾ ബന്ധപ്പെട്ടത്. ഗർഭം ധരിക്കാതിരിക്കാനായി അയാൾ കോണ്ടം ഉപയോഗിച്ചിരുന്നു.
ബന്ധപ്പെട്ടതിനു ശേഷം അദ്ദേഹം കോണ്ടം വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു. ഡ്രേക്ക് പോയ ശേഷം ഈ കോണ്ടം തപ്പിയെടുത്ത താൻ ശുചിമുറിയിൽ കയറി ബീജം ഉള്ളിലേക്ക് കടത്താൻ ശ്രമിച്ചു. ഈ സമയത്ത് എരിവുകൊണ്ട് താൻ പുളഞ്ഞു പോയെന്നും ഇതോടെയാണ് സോസ് ഒഴിച്ച കാര്യം അറിഞ്ഞതെന്നും മോഡൽ പറയുന്നു.
ടൂ മച്ച് ഹോട്ട് ടീ ബ്ലോഗിലൂടെയാണ് യുവതി ആരോപണങ്ങൾ വെളിപ്പെടുത്തിയത്. യുവതിയുടെ നിലവിളി കേട്ട് ഡ്രേക്ക് ബാത്റൂമിലേക്ക് ഓടി കയറി, കോണ്ടം ഉപയോഗിച്ച ശേഷം എരിവുള്ള സോസ് ഒഴിച്ചതായി സമ്മതിച്ചു. യുവതി ഇപ്പോൾ ഇദ്ദേഹത്തിനെതിരെ കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം സ്ത്രീകൾ തൻ്റെ ബീജം ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താൻ തൻ്റെ വഴിക്ക് ശ്രമം നടത്തുമെന്ന് ഡ്രേക്ക് സൂചിപ്പിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: