കൊച്ചി: ന്യൂജൻ സിനിമാ സംവിധായകൻ തന്നെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പരാതിക്കാരി. സംവിധായകൻ ലിജു കൃഷ്‌ണയാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് അറസ്റ്റിലായത്. കാക്കനാട് വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ലിജുവിനെതിരെ പരാതി നൽകിയത്.
സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ട ശേഷം തന്നെ പലയിടത്തും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകിയ ശേഷമായിരുന്നു പീഡനം. 2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ കാക്കനാട്ടെ വീട്ടിലും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി യുവതി പറയുന്നു.
യുവതിക്കൊപ്പം ലിജു ഒന്നിച്ച് താമസിച്ചിരുന്നു. പടവെട്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടില് ലിജു കൃഷ്ണ (30) അറസ്റ്റിലാകുന്നത്. കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് ഇയാളെ പിടികൂടിയത്. ചിത്രത്തിന്‍റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നായിരുന്നു അറസ്റ്റ്. ഇതോടെ സിനിമയുടെ ഷൂട്ടിങ് നിർത്തി വച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും
ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment: