www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1816) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട് വിൽക്കാൻ സമ്മതിച്ചില്ല; പിതാവിനെ മകൻ തീ കൊളുത്തി കൊന്നു

Share it:



ലക്‌നൗ: താമസിക്കുന്ന വീട് വിൽക്കാൻ സമ്മതിക്കാതിരുന്ന പിതാവിനെ മകൻ തീയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. കൽപ്പണിക്കാരനായ അമൃത്‌ ലാൽ (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ വിനീത് ആണ് കൊല നടത്തിയത്. വിനീതിന്‍റെ അമ്മ ആശാ ദേവിയാണ് മകന്‍റെ ക്രൂരതയെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്.  

സംഭവം നടക്കുന്ന സമയത്ത് അമൃത് ലാലും വിനീതും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. താമസിക്കുന്ന വീട് വില്‍ക്കണമെന്ന് വിനീത് പിതാവിനോട് പറഞ്ഞു. എന്നാല്‍, അമൃത് ലാല്‍ ഇതിന് സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിനീത് പിതാവിനെ കഴുത്ത് ഞെരിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെയും ഇക്കാര്യം പറഞ്ഞ് മകനും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നടന്നിരുന്നായി ഭാര്യ ആശ ദേവി പറഞ്ഞു. ഇതോടെ,തങ്ങളുടെ പക്കലുണ്ടായിരുന്ന 100 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലം വിനീതിന്‍റെ നിര്‍ബന്ധപ്രകാരം വിറ്റിരുന്നു. 

ഇതിന് പിന്നാലെയാണ് വീട് വിറ്റ് തന്‍റെ ഭാഗം നല്‍കണമെന്ന് വിനീത് ആവശ്യപ്പെട്ട് കൊണ്ടിരുന്നതെന്നും ആശ ദേവി പറഞ്ഞു. നാല് വര്‍ഷം മുമ്പ് വിനീതിന്‍റെ ഇളയ സഹോദരന്‍ നെഹ്നയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തില്‍ സംഘര്‍ഷത്തിന് കാരണമായി. അമൃത് ലാലിന്‍റെയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയില്‍ പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും 

ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. 

ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


Share it:

Crime

Post A Comment: