www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബ്രഷ് ചെയ്യുന്നതിനിടെ വീണു; 34 കാരിയുടെ മോണയിൽ തുളച്ച് കയറി ടൂത്ത് ബ്രഷ്

Share it:



ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വീണ യുവതിയുടെ വായിൽ ടൂത്ത് ബ്രഷ് തുളച്ചു കയറി. 34 കാരിയായ കാഞ്ചീപുരം സ്വദേശിനിയായ രേവതിയെന്ന യുവതിയുടെ മോണയിലാണ് ബ്രഷ് തുളച്ചു കയറിയത്. ചെവിയുടെ ഭാഗം വരെ തുളഞ്ഞു കയറിയ ബ്രഷ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.  

വായ്‌ക്കുള്ളിൽ ബ്രഷ് കുടുങ്ങിയ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. രാവിലെ ബ്രഷ് ചെയ്യുന്നതിനിടെ യുവതി അബദ്ധത്തിൽ വീഴുകയായിരുന്നു. വീഴ്ച്ചയിൽ മുഖം നിലത്തിടിക്കുകയും ബ്രഷ് മോണയിലേക്ക് തുളച്ചു കയറുകയും ചെയ്‌തു. 

പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കവിള്‍ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

വർക്കല തീ പിടുത്തം; അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ച് 

തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ചത് തീ പൊള്ളലേറ്റല്ല പുക ശ്വസിച്ചാണെന്ന് നിഗമനം. ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു തീ പിടിച്ചാണ്  എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. മരിച്ചവരുടെ ആരുടെയും വസ്ത്രം കത്തിയിട്ടില്ല. വീടിനുള്ളിൽ തങ്ങി നിന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്. 

പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല.  ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്‍റെ ഭാര്യ അഭിരാമി(24), നിഹുലിന്‍റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബൈക്കിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിൽ  പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. 

എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്‍റെയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. 


Share it:

National

Post A Comment: