www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിൽ ഭൂചലനം

Share it:

earth-quake-soudi-arabia


റിയാദ്: സൗദിയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. അൽബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജിയോളജിക്കൽ സർവേ വിഭാഗം അറിയിച്ചു. 

അൽബഹയുടെ തെക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരപരിധിയിൽ രാവിലെ 9.34നാണ് ചലനം ഉണ്ടായത്. അതേസമയം നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

റിക്റ്റർ സ്‌കെയിലിൽ 3.62 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മേഖലയിൽ പരിശോധന നടത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് വിദ്യാർഥികൾ

ധൂംക: പരീക്ഷയ്ക്ക് മാർക്ക് കുറച്ച അധ്യാപകനെ വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലി. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം നടന്നത്. അധ്യാപകൻ പരീക്ഷയ്ക്ക് ബോധപൂർവം മാർക്ക് കുറച്ചെന്നാരോപിച്ചായിരുന്നു മർദനം. 12 വിദ്യാര്‍ഥികളുള്ള ക്ലാസില്‍ 11 പേര്‍ക്ക് ഡബിള്‍ ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാര്‍ഥികളെ ഇതിന് പ്രേരിപ്പിച്ചത്.

സംഭവത്തിനെതിരെ സ്‌കൂള്‍ അധികൃതര്‍ പരാതി നൽകാന്‍ തയ്യാറായിട്ടില്ല. പരാതിപ്പെടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ പൊലീസും ഇതുവരെ കേസ് എടുത്തിട്ടില്ല. 

അധ്യാപകനെ കൂടാതെ സ്‌കൂളിലെ ക്ലര്‍ക്കിനും മര്‍ദനമേറ്റു. ഇരുവരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 200 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് പറയുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപകനും കണക്ക് ടീച്ചറുമാണ് മര്‍ദ്ദനമേറ്റയാള്‍. വിദ്യാര്‍ഥികള്‍ തോറ്റത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്ന് വ്യക്തമല്ലെന്നും മാര്‍ക് ഷീറ്റുകള്‍ കാണിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ് തയ്യാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.

Share it:

Gulf

Post A Comment: