മംഗളൂരു: പബ്‌ജി കളിയിൽ തുടർച്ചയായി വിജയിച്ച 13 കാരനെ കൂട്ടുകാരൻ കൊലപ്പെടുത്തി. മംഗളൂരു ഉള്ളാൾ സ്വദേശി അക്കീഫ് ആണ് കൊല്ലപ്പെട്ടത്. കൂട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കും പ്രായപൂർത്തി ആയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അക്കീഫ് പബ്‌ജി കളിയിൽ കേമനായിരുന്നു. തുടർച്ചയായി കുട്ടി പബ്‌ജി കളിയിൽ വിജയിച്ചതിനെ തുടർന്ന് കൂട്ടുകാരൻ വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ കൊലപ്പെടുത്തുകയുമായിരുന്നു. കല്ലുകൊണ്ടുള്ള ഏറിൽ മുറിവേറ്റ് ചോര വാർന്നാണ് കുട്ടി മരിച്ചത്.
അക്കീഫ് മരണപ്പെട്ടതോടെ ഭയന്നു പോയ കൂട്ടുകാരൻ വാഴയിലകൊണ്ട് മൃതദേഹം മറച്ചു. പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷ്‌ണർ എൻ. ശശികുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: