
ഇടുക്കി: ഇരട്ടവോട്ട് തടയാൻ ഇടുക്കിയുടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ സായുധ സേനയെ വിന്വസിച്ചു. തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നെത്തി വോട്ട് രേഖപ്പെടുത്താനുള്ള നീക്കം തടയുകയാണ് ലക്ഷ്യം. കുമളി, ബോടിമെട്ട്, കമ്പംമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. അതിർത്തി കടന്നെത്തുവരുടെ വാഹനങ്ങളും രേഖകളും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടൂ.
തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവർ വ്യാപകമായി തെരഞ്ഞെടുപ്പിന് ഇടുക്കിയിലേക്ക് എത്തുന്നത് പതിവാണ്. പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ ഇരട്ടവോട്ടുകൾ ഉള്ളവർ ഏറെയുള്ളത്. യുഡിഎഫ് സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള ഇക്കാര്യത്തിൽ ഇത്തവണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് അതിർത്തികളിൽ സേനയെ വിന്യസിച്ചത്.
അതിർത്തി അടയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും സഞ്ചാര സ്വാതന്ത്രം ഹനിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി കേന്ദ്ര സേനയെ വിന്യസിച്ച് ഇരട്ട വോട്ട് തടയാൻ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സേനയോടൊപ്പം പൊലീസും ചെക്ക് പോസ്റ്റുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. യാത്രാ ലക്ഷ്യം പൂർണമായി ബോധ്യപ്പെടുന്നവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളു.
മുൻ തെരഞ്ഞെടുപ്പുകളിലും ഇടുക്കി ജില്ലയിൽ ഇരട്ട വോട്ട് വിവാദം ഉയർന്നിരുന്നു. നിസാര വോട്ടുകൾക്കാണ് ഇടുക്കിയിൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ വിജയിച്ചതും പരാജയപ്പെട്ടതും. ഇരട്ട വോട്ട് തെരഞ്ഞെടുപ്പ് വിധിയെ തന്നെ സ്വാധീനിക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് ഇത്തവണ കർശന നടപടികൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: