ജയിലിൽ പ്രാർഥനയ്‌ക്കെത്തിയ വനിതാ വികാരി തടവുപുള്ളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കൈയോടെ പിടിയിൽ. ദി സൺ ആണ് യു.കെയിൽ നടന്ന സംഭവം പുറത്തു വിട്ടിരിക്കുന്നത്. സഭാ ചുമതലയുള്ള വനിതാ വികാരിയാണ് ജയിലിൽ തടവുപുള്ളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
സംഭവം ജയിൽ ജീവനക്കാരി കണ്ടതോടെയാണ് പുറം ലോകം അറിഞ്ഞത്. വിവാദമായതോടെ വികാരിയെ സഭ പുറത്താക്കി. കഴിഞ്ഞ ദിവസം ജയിലിൽ തടവുപുള്ളികളുടെ എണ്ണം എടുത്തപ്പോൾ ഒരാളെ മാത്രം കണ്ടില്ല. ഇയാൾ എവിടെയെന്ന് അന്വേഷിക്കാനായി ജയിൽ ഉദ്യോഗസ്ഥയെ വാർഡൻ നിയോഗിച്ചു. ചാർട്ട് പരിശോധിച്ചപ്പോൾ തടവുപുള്ളിയുടെ പ്രാർഥനാ സമയമാണെന്ന് ബോധ്യമായി.
പ്രാർഥനയ്ക്കായി ചാപ്പലിൽ പോയതായി കണ്ടെത്തിയ തടവുപുള്ളി മടങ്ങി വരാത്തത് എന്തേ എന്നായി ഉദ്യോഗസ്ഥയുടെ അന്വേഷണം. ഇതിനിടെയാണ് ചാപ്പലിനോട് ചേർന്നുള്ള മുറിയിൽ ഇയാൾ വനിതാ വികാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഉദ്യോഗസ്ഥ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്വകാര്യതയെ മാനിച്ച് സഭയുടെയോ വൈദികയുടെയും പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മുൻ കാമുകിയുടെ വീടിനു തീവച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയുമായിട്ടാണ് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: