
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്കകം കേരളത്തെ ഞെട്ടിച്ച് രാഷ്ട്രീയ കൊലപാതകം. കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെയാണ് പത്തിലധികം വരുന്ന അക്രമി സംഘം വെട്ടിക്കൊന്നത്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷ്‌ണർ ആർ. ഇളങ്കോ പറഞ്ഞു.
ഒരു സി.പി.എം പ്രവർത്തകൻ നിലവിൽ കസ്റ്റഡിയിലുണ്ട്. മൻസൂറിന്‍റെ അയവൽവാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നിൽ സി.പി.എം ആണെന്ന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) നെ ഇന്നലെ രാത്രി എട്ടോടെയാണ് അക്രമി സംഘം വെട്ടി പരുക്കേൽപ്പിച്ചത്.
മൻസൂറിന്‍റെ സഹോദരൻ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. വീട്ടിൽ നിന്നും വിളിച്ചിറക്കി പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു കൊലപാതകം. അക്രമികൾ പ്രദേശത്ത് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. കൂത്തുപറമ്പിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: