റിയാദ്: മൂന്നു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൗദി അറേബ്യയിൽ ഏഴ് മരണം. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി 10 ഓടെ അൽഖസീം - മദീന എക്സ്പ്രസ്‌വേയിലായിരുന്നു അപകടം.
രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് മരണപ്പെട്ടത്. പരുക്കേറ്റവരിൽ ഒരു കുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും നില ഗുരുതരമാണ്. റെഡ് ക്രസന്‍റ്, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷാ വകുപ്പും ചേർന്നായിരുന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
Post A Comment: