
ബാത്ത് ടബിൽ കുളിക്കുന്നതിനിടെ സ്‌മാർട്ട് ഫോൺ ഉപയോഗിച്ച യുവതിക്ക് ഷോക്കേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ റഷ്യയിലെ സൈബീരിയ പ്രവിശ്യയിൽ ടോഗുച്ചിനിലാണ് സംഭവം. അനസ്താനിയ ഷെർബിനീന (25) യെന്ന യുവതിയാണ് മരിച്ചത്. കുളിക്കാനായി ബാത് ടബ്ബിൽ കിടന്ന അനസ്താനിയ സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ഒരു കോൾ പ്രതീക്ഷിച്ചിരുന്നതിനാൽ ഫോൺ സമീപത്തു തന്നെ വച്ചിരിക്കുകയായിരുന്നു.
എന്നാൽ ചാർജ് തീർന്നു പോകുമെന്ന് കണ്ടതോടെ ചാർജറിൽ കുത്തിയിട്ട് ഫോൺ ബാത്ത് ടബിനു സമീപത്ത് വച്ചു. ഇതിനിടെ അബദ്ധത്തിൽ ഫോൺ ബാത്ത് ടബിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചാർജറിൽ നിന്നും വൈദ്യുതി പ്രവഹിച്ചതോടെ അനസ്‌താനിയ മരണപ്പെട്ടു. കോൺ എടുക്കുന്നതിനിടെ ഫോണും കേബിളും വെള്ളത്തിൽ വീണതാണെന്നും കരുതുന്നു.
കുളിക്കാൻ കയറിയ അമ്മയെ കാണാതെ നാല് വയസുകാരൻ മകൻ തിരഞ്ഞപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. കുട്ടി നിലവിളിച്ചതോടെ വീട്ടുകാരും ബന്ധുക്കളും എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ബാത്ത് ടബിൽ മൊബൈൽ ഫോണിൽ നിന്നും വൈദ്യുതി പ്രവഹിച്ച് ഇതിനു മുമ്പും നിരവധി മരണം സംഭവിച്ചിട്ടുണ്ട്. ഫോണുകളുടെ ചാർജറുകൾ വെള്ളത്തിൽ വീണാൽ ഷോക്കേൽക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: