മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സീരിയൽ താരം അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പേൾ വി പുരിയാണ് അറസ്റ്റിലായത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റെന്നാണ് വിവരം. നാഗിനി 3 എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പേൾ വി പുരിയാണ്. നിരവധി ആരാധകരുള്ള താരം പീഡനക്കേസിൽ അറസ്റ്റിലായതിന്‍റെ ഞെട്ടലിലാണ് സീരിയൽ ലോകം. അതേസമയം പീഡനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: