കുടിയൻമാർ പോലും കുടിക്കാത്ത ദിവസമാണ് കല്യാണ ദിവസം. എന്നാൽ ഇവിടെ അടിച്ചു പൂക്കുറ്റിയായി കല്യാണ മണ്ഡപത്തിലെത്തിയ ഒരു വരൻ കാട്ടിക്കൂട്ടിയ പുകിലുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നേരെ ചൊവ്വേ നിൽക്കാനും ഇരിക്കാനും ആളെ മനസിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് വധുവിന് താലി അണിയിക്കാൻ വരൻ കതിർ മണ്ഡപത്തിൽ എത്തിയത്.
മദ്യ ലഹരിയിൽ വരൻ വധുവിനെ മാല അണിയിക്കേണ്ടതിനു പകരം വധുവിന്‍റെ അമ്മയ്ക്കാണ് മാല ചാർത്തിയത്. ഇതെല്ലം കണ്ടുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിശബ്ദയായി നിൽക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം, പെൺമക്കൾക്ക് വേണ്ടി വരനെ കണ്ടെത്തുമ്പോൾ ശരിക്കും ആലോചിച്ചും അന്വേഷിച്ചും വേണം കണ്ടെത്താൻ എന്നായിരുന്നു പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
സ്വന്തം വിവാഹത്തോട് പോലും കുറച്ച് പോലും നീതി കാണിക്കാത്ത ഇയാൾ എങ്ങനെ കുടുംബജീവിതത്തോട് ഉത്തരവാദിത്തം കാണിക്കുമെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനോടകം ലക്ഷകണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ കണ്ടിട്ടും ഒന്ന് കൊടുക്കാമായിരുന്നു എന്നും ഈ വിവാഹം നടക്കാതിരുന്നാൽ ആ പെൺകുട്ടി എങ്കിലും രക്ഷപ്പെടും എന്നൊക്കെ നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: