നടി രമ്യ സുരേഷിന്‍റേതെന്ന വ്യാജേന പ്രചരിച്ച നഗ്ന വീഡിയോയ്ക്ക് പിന്നിൽ വമ്പൻ സൈബർ ക്രൈം ഗ്രൂപ്പുകളെന്ന് കണ്ടെത്തൽ. രമ്യ തന്നെയാണ് വീഡിയോയ്ക്ക് പിന്നിലെ സത്യം തേടി അന്വേഷണങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസമാണ് നടി രമ്യ സുരേഷിന്‍റേതെന്ന പേരിൽ നഗ്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
മറ്റേതോ ഒരു പെൺകുട്ടിയുടെ നഗ്ന വീഡിയോയ്ക്കൊപ്പം ഫെയ്‌സ് ബുക്കിൽ നിന്നും എടുത്ത രമ്യയുടെ ചില ചിത്രങ്ങൾ കൂടി ചേർത്തായിരുന്നു പ്രചരണം. എന്നാൽ വീഡിയോയിൽ ഉള്ളത് തനല്ലെന്ന് വിശദീകരിച്ച് രമ്യ കഴിഞ്ഞ ദിവസം ലൈവിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവം വലിയ ചർച്ചയാകുകയും ചെയ്‌തു.
കഴിഞ്ഞ ജൂൺ ഒന്നിന് ഒരു സുഹൃത്തിൽ നിന്നാണ് തന്‍റേതെന്ന വ്യാജേന ഒരു വീഡിയോ പ്രചരിക്കുന്നതായി അറിയുന്നതെന്ന് രമ്യ പറയുന്നു. വീഡിയോ അയച്ചു തരാൻ സുഹൃത്തിനോട് ആവശ്യപ്പെടുകയും സുഹൃത്ത് അയച്ചു തരികയും ചെയ്‌തു. വീഡിയോയിലെ പെൺകുട്ടിക്ക് തന്നോട് മുഖ സാദൃശ്യമുണ്ടെന്ന് കണ്ടതോടെ ആദ്യം ഒന്നമ്പരന്നു.
വീഡിയോയിലെ പെൺകുട്ടിയുടെ ശരീരവും തന്‍റെ ശരീരവും തമ്മിൽ യാതൊരു സാമ്യവുമില്ല. മുഖം വ്യക്തമായി കാണിച്ചിട്ടുമില്ല. തട്ടിപ്പ് മനസിലായതോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. അദ്ദേഹമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ പറഞ്ഞത്.
സിനിമാ മേഖലയിലെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും അദ്ദേഹം അത് സൈബർ സെല്ലിനു കൈമാറുകയുമായിരുന്നുവെന്നും രമ്യ പറയുന്നു. വീഡിയോ വന്ന വഴികളിലൂടെ സഞ്ചരിച്ചപ്പോൾ സൈബർ ക്രൈമുമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്.
വിഷയത്തിൽ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്‍റെ വീട്ടിൽ നിന്നും മികച്ച പിന്തുണ ലഭിച്ചതായും രമ്യ മലയാളത്തിലെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വ്യാജ വീഡിയോ നിർമിച്ചത് വൻ സൈബർ ക്രൈം ഗ്രൂപ്പുകളാണ്. ഇവർ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ വലിയ വിലയ്ക്ക് വിൽക്കുകയാണ്. പ്രശസ്‌തരാകുന്നവരുടെ വീഡിയോയ്ക്ക് വലിയ വില ലഭിക്കും. ഇതിനായി സമൂഹ മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും രമ്യ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: