
വർഷങ്ങൾ സിനിമയിൽ അഭിനയിച്ചാൽ പോലും താരങ്ങൾക്ക് പലപ്പോഴും സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ കഴിയാറില്ല. എന്നാൽ വെറും പത്ത് വർഷത്തെ അഭിനയം കൊണ്ട് 35 കോടിയുടെ ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണ് ഒരു താരം. കേട്ടാൽ മലയാളികൾ മൂക്കത്ത് വിരൽ വക്കുന്ന പോൺ താരം റൈലി റീഡ് ആണ് ഈ ഭാഗ്യ കൊട്ടാരം സ്വന്തമാക്കിയത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്രശസ്‌തിയും പണവുമാണ് പോൺ സിനിമാ മേഖലയിലുള്ളത്. അഡൽറ്റ് എന്‍റർടെയ്ൻമെന്‍റ് വെബ്സൈറ്റായ ഒൺലിഫാൻസിലെ താരമൂല്യമുള്ള നടിയാണ് റൈലി റീഡ് എന്ന 29കാരി.
ഫ്ലോറിഡയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആഷ്‌ലി മാത്യൂസ് പോൺ സിനിമാ അഭിനയത്തിലെത്തിയതോടെ റൈലി റീഡ് എന്ന പേരു സ്വീകരിക്കുകയായിരുന്നു. അധ്യാപിക ആകണമെന്ന ആഗ്രഹവുമായി കോളജിലെത്തിയെങ്കിലും ഗ്ലാമർ ലോകത്തിന്‍റെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു 19-ാം വയസിലാണ് പോൺ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. കുറച്ചു വർഷങ്ങൾക്കുള്ളിൽ ശതകോടികളുടെ ആസ്‌തി റൈലിയുടെ സ്വന്തമായി.
കാലിഫോർണിയയിലെ പാസഡീനയിൽ താരം പുതിയ വീട് വാങ്ങിയതോടെയാണ് ഇക്കാര്യം ലോക മാധ്യമങ്ങളും ഏറ്റെടുത്തത്. 35 കോടി രൂപയാണ് ഈ വീടിനായി താരം മുടക്കിയത്. കുന്നിനു മുകളിലായി സ്ഥിതിചെയ്യുന്ന വീട് മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ 2020 ൽ നിർമിക്കപ്പെട്ട വീടാണ് റൈലി സ്വന്തമാക്കിയിരിക്കുന്നത്. തിരക്കുകളിൽനിന്നും അകന്ന് സ്വൈര്യജീവിതം ആസ്വദിക്കാവുന്ന വിധത്തിലാണ് വീടിന്‍റെ രൂപകൽപന. നാല് കിടപ്പുമുറികളും ആറ് ബാത്ത് റൂമുകളുമുള്ള വീട് പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന മൂന്നര ഏക്കർ എസ്റ്റേറ്റിലാണ് സ്ഥിതിചെയ്യുന്നത്.
കിടപ്പുമുറികൾ അടങ്ങിയ പ്രധാന കെട്ടിടത്തിന് പുറമേ ഒരു പൂൾ ഹൗസും എസ്റ്റേറ്റിന്‍റെ മറ്റൊരു ഭാഗത്തായി ഒരു ഗസ്റ്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. വീടിന്‍റെയും ഗസ്റ്റ് ഹൗസിന്‍റെയും മുറ്റങ്ങൾ മനോഹരമായ പുൽത്തകിടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്പൺ കിച്ചണിലെ സ്ലാബുകളിൽ മാർബിൾ പതിച്ചിരിക്കുന്നു.
ലിവിങ് റും ഏരിയിൽ ഫയർ പ്ലേസ് ഒരുക്കിയിട്ടുണ്ട്. 4,985 ചതുരശ്രയടിയാണ് വീടിന്‍റെ ആകെ വിസ്തീർണം. അമേരിക്കൻ രാജ്യങ്ങളിൽ കോടികൾ ഒഴുകുന്ന മേഖലയാണ് അഡൽറ്റ് സിനിമാവ്യവസായം. ഹോളിവുഡ് സിനിമയ്ക്ക് സമാന്തരമായി അവാർഡ് നിശകൾ വരെയുണ്ട് അഡൽറ്റ് സിനിമാമേഖലയിൽ. 800 ലേറെ സിനിമകളിൽ അഭിനയിച്ച റൈലി ഈ മേഖലയിലെ മിക്ക അവാർഡുകളും നേടിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: