ലാഹോർ: പാകിസ്‌താനിൽ എക്‌സ്പ്രസ് ട്രെയിനുകൾ കൂട്ടിയിടിച്ച് 30 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റിയ മില്ലറ്റ് എക്‌സ്പ്രസിലേക്ക് സർസയ്യിദ് എക്‌സ്പ്രസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതൽ ഇരുപത് വരെ യാത്രക്കാർ മില്ലറ്റ് എക്‌സ്പ്രസിൽ കുടുങ്ങികിടക്കുന്നതായാണ് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്യുന്നത്. മരണ സംഖ്യാ ഇനിയും ഉയരുമെന്നാണ് സൂചന.
വലിയ മെഷീൻ സംവിധാനങ്ങൾ ഉപയോഗിച്ച് ബോഗികളിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം നടന്നയിടത്തേക്ക് പോവുമെന്നും കൂട്ടിയിടിയും പാളം തെറ്റലും ഉണ്ടായതെങ്ങനെയാണെന്ന് കണ്ടെത്തുമെന്നും പാക് റെയിൽവേ മന്ത്രി ആസാം സ്വാതി പ്രതികരിച്ചു. നിലവിലെ വെല്ലുവിളി ബോഗിയിലും മറ്റ് അവിശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ആളുകളാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും ആസാം സ്വാതി വിശദമാക്കി.
രണ്ടു ട്രെയിനുകളിലായി ഏകദേശം 1100 യാത്രക്കാരുണ്ടായിരുന്നതായാണ് റെയിൽവേയുടെ കണക്കുക. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഖേദം വ്യക്തമാക്കി. പരിക്കേറ്റ അൻപതോളം പേരെ ഇതിനോടകം ആശുപത്രിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: