ഇടുക്കി: വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. നെടുങ്കണ്ടം പടിഞ്ഞാറെക്കവല വേലിക്കകത്ത് ആന്‍റണിയുടെ ഭാര്യ വത്സമ്മ (52)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച വത്സമ്മ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. പരേത ചോറ്റുപാറ കരിമ്പനയ്ക്കല്‍ കൂടുമ്പാംഗമാണ്. മക്കള്‍: പ്രിയങ്ക, സോണിയ. മരുമക്കള്‍: ആല്‍ബിന്‍, അനില്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: