www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1978) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഫ്ളോറൽ സാരിയിൽ അതി സുന്ദരിയായി താര സുന്ദരി; ചിത്രങ്ങൾ വൈറൽ

Share it:



മുംബൈ: 54-ാം വയസിലും നടി മാധുരി ദീക്ഷിത്തിന് ആരാധകർ ഏറെയാണ്. സിനിമയ്ക്ക് പുറമേ റിയാലിറ്റി ഷോ ആയ ഡാൻസ് ദിവാനെയിൽ വിധി കർത്താവായും മാധുരി ദീക്ഷിത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്‍റെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ സാരിയിലാണ് താരത്തിന്‍റെ കിടിലൻ ഫോട്ടോഷൂട്ട്. ഡിസൈൻ രാഹുൽ മിശ്രയാണ് മാധുരിയുടെ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.  

1.79 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാരിയിൽ സുന്ദരിയായ മാധുരി ദീക്ഷിത്തിന്‍റെ ചിത്രം വളരെ വേഗം വൈറലായി. മധ്യവയസ് പിന്നിട്ടിട്ടും മാധുരിയുടെ സൗന്ദര്യം നഷ്ടമായിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികയാരുന്നു മാധുരി. 2008ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചിട്ടുണ്ട്. മുംബൈയിൽ ജനിച്ച മാധുരിയുടെ പിതാവ് ശങ്കർ ദീക്ഷിതാണ്. മാതാവ് സ്നേഹലത ദീക്ഷിത്. 

ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്. മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. 1988-ൽ തേസാബ് എന്ന ചിത്രത്തിലാണ് മാധുരി ആദ്യമായി അഭിനയിക്കുന്നത്. ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീചിത്രങ്ങളിൽ അഭിനയിച്ചു. 

1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതിന് ഫിലിംഫെയർ - മികച്ച നടിക്കുള്ള പുരസ്കാരം നേടികൊടുത്തു. സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങളും വിജയ ചിത്രങ്ങളായിരുന്നു. അഭിനയത്തിനു പുറമേ നൃത്തത്തിലും മാധുരി തിളങ്ങി. 1999 ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവ ഡോക്‌ടർ മുങ്ങിയത് കാമുകനൊപ്പമെന്ന് വിവരം; തൊടുപുഴ പൊലീസ് തലശേരിയിൽ

കൊച്ചി: തൊടുപുഴയിൽ നിന്നും കാണാതായ യുവ വനിതാ ഡോക്‌ടർ വിദേശത്തെ അയൽവാസിയുമായി നാടു വിട്ടെന്ന് സൂചന. തലശേരി സ്വദേശിയായ യുവാവിനൊപ്പം യുവതി കടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് തലശേരിയിലെത്തി അന്വേഷണം നടത്തി. എറണാകുളം സ്വദേശിനിയായ യുവ ഡോക്‌ടറാണ് തൊടുപുഴയിലെ ആശുപത്രിയിൽ നിന്നും മുങ്ങിയത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിദേശത്ത് അടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം നാടു വിടുകയായിരുന്നുവെന്നും കണ്ടെത്തിയത്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരു മതവിഭാഗങ്ങളിൽപെട്ടവരാണ് ഇവർ. യുവതി വിദേശത്ത് ജനിച്ചു വളർന്നതാണ്. തുടർന്ന് വിദേശത്ത് തന്നെ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയിരുന്നു. 

ഇതിനു ശേഷമാണ് തൊടുപുഴയിലെ ആശുപത്രിയിൽ ഇന്‍റേൺഷിപ്പിന് എത്തിയത്. വിദേശത്തായിരുന്നപ്പോൾ ഇവരുടെ അടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്നു യുവാവ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും വിവരമുണ്ട്. പെണ്‍കുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

Share it:

Entertainment

Gallery

Post A Comment:

Portable Mini Air Cooler Fan with LED Light