www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1746) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവ ഡോക്‌ടർ മുങ്ങിയത് കാമുകനൊപ്പമെന്ന് വിവരം; തൊടുപുഴ പൊലീസ് തലശേരിയിൽ

Share it:



കൊച്ചി: തൊടുപുഴയിൽ നിന്നും കാണാതായ യുവ വനിതാ ഡോക്‌ടർ വിദേശത്തെ അയൽവാസിയുമായി നാടു വിട്ടെന്ന് സൂചന. തലശേരി സ്വദേശിയായ യുവാവിനൊപ്പം യുവതി കടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് തലശേരിയിലെത്തി അന്വേഷണം നടത്തി. എറണാകുളം സ്വദേശിനിയായ യുവ ഡോക്‌ടറാണ് തൊടുപുഴയിലെ ആശുപത്രിയിൽ നിന്നും മുങ്ങിയത്.  

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിദേശത്ത് അടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം നാടു വിടുകയായിരുന്നുവെന്നും കണ്ടെത്തിയത്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരു മതവിഭാഗങ്ങളിൽപെട്ടവരാണ് ഇവർ. യുവതി വിദേശത്ത് ജനിച്ചു വളർന്നതാണ്. 

തുടർന്ന് വിദേശത്ത് തന്നെ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയിരുന്നു. ഇതിനു ശേഷമാണ് തൊടുപുഴയിലെ ആശുപത്രിയിൽ ഇന്‍റേൺഷിപ്പിന് എത്തിയത്. വിദേശത്തായിരുന്നപ്പോൾ ഇവരുടെ അടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്നു യുവാവ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും വിവരമുണ്ട്. പെണ്‍കുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ

ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്. 

റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു. 

Share it:

Kerala

Post A Comment: