നാദാപുരം: കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി ആടും മരിച്ചു. വന്യജീവികൾ നാട്ടിലിറങ്ങി ഭീതി പരത്തുന്ന വിലങ്ങാട് മേഖലയിലാണ് സംഭവം. പാനോം കുരിശുപള്ളി റോഡിലാണ് പെരുമ്പാമ്പ് കാട്ടാടിനെ പിടുത്തമിട്ടത്.
ആടിനെ വട്ടം പിടിച്ച പാമ്പ് വിഴുങ്ങാൻ ശ്രമിച്ചു. എന്നാൽ പ്രാണവെപ്രാളത്തിൽ ആട് പാമ്പിനെ കുത്തി. പാമ്പ് ചത്തെങ്കിലും കഴുത്തിൽ ചുറ്റി വരിഞ്ഞതിനാൽ വൈകാതെ ആടും ചത്തു. പാമ്പിന്‍റെ ശരീരത്തിൽ ആടിന്‍റെ കൊമ്പ് തുളച്ചു കയറിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഇവർ എത്തുമ്പോഴേക്കും ആടും പാമ്പും ചത്ത നിലയിലായിരുന്നു. തുടർന്ന് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവയെ കുഴിച്ചിട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: