www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൂന്നാറിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 10 വയസുകാരൻ മരിച്ചു

Share it:



ഇടുക്കി: കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. മൂന്നാർ കോളനിയിൽ കൃഷ്‌ണമൂർത്തി-ആനന്ദശ്യോദി ദമ്പതികളുടെ മകൻ വിഷ്‌ണുവാണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. 

കുട്ടിയുടെ രക്ഷിതാക്കൾ ആറ്റുകാട് എസ്റ്റേറ്റിലെ ബന്ധുവിനെ കാണാൻ പോയ സമയത്തായിരുന്നു സംഭവം. വിഷ്‌ണു ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. രക്ഷിതാക്കൾ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വിഷ്‌ണുവിനെ ഊഞ്ഞാലിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

കുരുക്കഴിച്ച് കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഉച്ചയോടെയാണ് മാതാപിതാക്കള്‍ ബന്ധുക്കളുടെ വീട്ടില്‍ പോയത്. കുട്ടിക്ക് ഭക്ഷണം നല്‍കിശേഷം മടങ്ങിയ മാതാപിതാക്കള്‍ വൈകുന്നേരത്തോടെയാണ് മടങ്ങിയെത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

യുവാവിന്‍റെ ആത്മഹത്യ; ഭാര്യാ കാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ അവിഹിത ബന്ധം പുറത്ത് വന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യാ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടികുന്നുംപുറത്ത് വിഷ്‌ണു (30)ആണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ ശിവകുമാർ (34) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.  

ശിവകുമാറിന്‍റെ ഭാര്യ അഖിലയും വിഷ്‌ണുവും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയായിരുന്നു ശിവകുമാർ ജീവനൊടുക്കിയത്. അഖിലയും ശിവകുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 2016-17ൽ തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്‌തിരുന്നു. ഈ സമയത്താണ് വിഷ്‌ണുവുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ വിഷ്‌ണു ചിത്രീകരിച്ച അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ഇവരുടെ ബന്ധം ശിവകുമാർ അറിയുകയും ചെയ്‌തു. 

ഇതോടെ അഖിലയും വിഷ്‌ണുവും കുട്ടികളുമായി ശ്രീകാര്യത്തെ വീട്ടിൽ താമസം തുടങ്ങി. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. 

വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി.ഐ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി. ബൈജു, സി.പി.ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light