www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1977) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ജപിച്ച വെള്ളം കൊടുത്ത 11 കാരി മരിച്ച സംഭവം; ഉസ്‌താദ് അറസ്റ്റിൽ

Share it:


കണ്ണൂർ: ദുർമന്ത്രവാദത്തെ തുടർന്ന് 11 വയസുകാരി മരിച്ച സംഭവത്തിൽ ഉസ്‌താദ് അറസ്റ്റിൽ. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്‌താദാണ് അറസ്റ്റിലായത്. പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്‌താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  

കഴിഞ്ഞ ദിവസം രാത്രി ഉസ്‌താദിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നൽകിയെന്നാണ് ഇയാളുടെ മൊഴി. തുടർന്നാണ് ബുധനാഴ്ച്ച രാവിലെ വീണ്ടും വിളിച്ചു വരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേർത്തേക്കും. 

ഞായറാഴ്ച്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്‍റെ മകൾ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Crime

Post A Comment: