www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1587) Mostreaded (1515) Idukki (1505) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപരോധ സമരത്തിൽ നടൻ ജോജു ജോർജിന്‍റെ വൺ മാൻ ഷോ; വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർത്ത് പ്രവർത്തകർ

Share it:



കൊച്ചി: കോൺഗ്രസിന്‍റെ റോഡ് ഉപരോധ സമരത്തിനിടെ വഴിയിൽ കുടുങ്ങിയ  നടൻ ജോജു ജോർജിന്‍റെ രോഷ പ്രകടനം. ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തിനിടെയാണ് ഇതുവഴി വന്ന ജോജു ജോർജ് രോഷ പ്രകടനവുമായി പുറത്തേക്കിറങ്ങിയത്. അരമണിക്കൂറിലേറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിൽ ഇടത് ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് ജോജു വാഹനത്തിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്.  

സമരത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽ കുടുങ്ങി. അതേസമയം രോഷ പ്രകടനം നടത്തിയ ജോജു ജോർജ് വനിതാ പ്രവർത്തകയോടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോൺഗ്രസിലെ വനിതാ പ്രവർത്തകർ അടക്കമുള്ളവർ ജോജു ജോർജിന്‍റെ വാഹനം തടഞ്ഞു. 

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ദേശീയപാത ഉപരോധിച്ച് സമരം നടത്തിയത്. കാറുകളും മുച്ചക്ര വാഹനങ്ങളും അടക്കം 1500 ഓളം വാഹനങ്ങൾ ഇറക്കിയാണ് സമരം സംഘടിപ്പിച്ചത്. അതേസമയം വലിയവാഹനങ്ങൾ പൊലീസ് ഇടപ്പള്ളിയിൽ നിന്നും വഴിതിരിച്ച് വിട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Kerala

Mostreaded

Post A Comment: