ലാസ് വെഗാസ്: ആദ്യരാത്രി ആഘോഷിക്കാൻ വ്യത്യസ്‌ത സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നവരാണ് പലരും. ചിലർ പായ്‌ക്കപ്പലിൽ ആദ്യ രാത്രി ആഘോഷിക്കുമ്പോൾ മറ്റു ചിലർ പവർവത മുകളിലും മഞ്ഞുമൂടിയ കുന്നിൻ മുകളിലും മറ്റുമാണ് ആദ്യരാത്രിക്ക് സ്ഥലം കണ്ടെത്തുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളുടെ ഒരുപോലെയുള്ള ആഗ്രഹമായിരുന്നു ആകാശത്ത് വച്ച് ഒരു ആദ്യരാത്രിയെന്നത്.
മുമ്പൊക്കെ വിമാനത്തിനുള്ളിലെ ഇടുങ്ങിയ ശുചിമുറിയിൽ ആഗ്രഹം തീർക്കുന്നവരും നിരവധിയായിരുന്നു. എന്നാൽ ഇത്തരം ആകാശ രതിയെ ഇഷ്ടപ്പെടുന്നവർക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഒരു വിമാന കമ്പനി. ആദ്യരാത്രിക്ക് മാത്രമല്ല, ആകാശത്ത് വച്ച് ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവർക്കെല്ലാം അവസരം ഒരുക്കുകയാണ് ലക്ഷ്യമത്രേ. മുക്കാൽ ലക്ഷം (75,000) രൂപയാണ് മുക്കാൽ മണിക്കൂർ നീളുന്ന ആകാശ യാത്രക്ക് ചിലവ്. സമയം കൂടുതൽ വേണ്ടവർക്ക് തുക നൽകി സമയം കൂട്ടാനും അവസരമുണ്ട്.
ലാസ് വെഗാസിലെ ലവ് ക്ലൗഡ് എന്ന കമ്പനിയാണ് ലോകത്ത് ആദ്യമായി ആകാശ രതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്കൈ സെക്സ് പ്രേമികൾക്ക് ഇനി തങ്ങളുടെ ഫാന്‍റസികൾ സാക്ഷാത്കരിച്ചെടുക്കാൻ ഇനി ഇവിടെ എത്തിയാൽ മതിയാകും.
996 ഡോളറിന് അതായത് ഏതാണ്ട് മുക്കാൽ ലക്ഷം രൂപയ്ക്ക്, ലാസ് വെഗാസിൽ നിന്ന് പുറപ്പെടുന്ന വിമാനം മുക്കാൽ മണിക്കൂർ മണിക്കൂർ ആകാശത്ത് നിങ്ങളെയും കൊണ്ട് ചുറ്റിക്കറങ്ങിയ ശേഷം തിരികെ പുറപ്പെട്ടിടത്തുതന്നെ എത്തിക്കും. കൂടുതൽ പണം നൽകിയാൽ യാത്രയുടെ സമയവും കൂടും.
വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ടോണി എന്നറിയപ്പെടുന്ന ആന്‍റണി ബ്ലെയ്ക്ക് ആണ്. തന്‍റെ ട്വിൻ എഞ്ചിൻ സെസ്ന വിമാനത്തിലേറുന്ന പ്രണയമിഥുനങ്ങളെ ക്യാപ്റ്റൻ ടോണി 5280 അടി ഉയരത്തിൽ എങ്ങോട്ടെന്നില്ലാതെ പറത്തും. എഞ്ചിൻ കൺസോളിനെ മണിയറയിൽ നിന്ന് വേർതിരിക്കുന്നത് ഒരു കർട്ടൻ ആണ്. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നോയ്‌സ് ക്യാൻസലേഷൻ ഹെഡ് സെറ്റുമായിട്ടാൽ പൈലറ്റ് വിമാനം പറത്തുന്നത് എന്നതുകൊണ്ടുതന്നെ പിന്നിൽ നടക്കാൻ ഇടയുള്ള ബഹളങ്ങളൊന്നും തന്നെ അദ്ദേഹത്തിന്‍റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തില്ല.
കർട്ടനുപിന്നിൽ രണ്ടു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും, ചുവപ്പുനിറത്തിലുള്ള സാറ്റിൻ കവറുകളിട്ട സെക്സ് പൊസിഷൻ തലയിണകളുമുണ്ട്. എഴുപതുകളിൽ പ്ലേ ബോയ് മാഗസിന്‍റെ ഉടമ ഹ്യൂ ഹെഫ്നർക്ക് സ്വന്തമായി ഉണ്ടായിരുന്ന ബിഗ് ബണ്ണി സ്വകാര്യ ജെറ്റുകളുടെ അതേ ഇന്‍റീരിയർ ആണ് ഈ ലവ് ക്ലൗഡ് വിമാനങ്ങൾക്കും ഉള്ളത്.
നവവിവാഹിതരായ ദമ്പതികളും സെക്സിൽ പുതുമ തേടുന്ന മധ്യവയസ്‌കരും മുതൽ യൂറോപ്പിൽ നിന്നെത്തുന്ന സ്വിങ്ങിങ് കപ്പിൾസ് വരെ ലവ് ക്ലൗഡിന്‍റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ക്യാപ്റ്റൻ ടോണി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
പെൺകുട്ടിയെ പീഡിപ്പിച്ചത് 400 ലേറെ പേർ
മുംബൈ: ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ കഴിയാതെ ഭിക്ഷാടനത്തിനിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 ഓളം പേർ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബീഡിലാണ് രാജ്യത്തെ നടുക്കി സംഭവം നടന്നത്. പെൺകുട്ടിയുടെ മൊഴിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായും മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പീഡനം സഹിക്കാൻ കഴിയാതെ പരാതിയുമായി പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.
അമ്മ മരിച്ചതിനു പിന്നാലെ പെൺകുട്ടിയെ എട്ട് മാസം മുമ്പ് പിതാവ് വിവാഹം കഴിച്ച് അയച്ചിരുന്നു. എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെൺകുട്ടിയെ പിതാവ് സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് യുവതി ജീവിച്ചത്. ഈ കാലത്താണ് പലതവണയായി യുവതി ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രണ്ട് മാസം ഗർഭിണിയാണ്.
പെൺകുട്ടിയുടെ പരാതിയിൽ ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുപാട് പേർ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലവട്ടം അമ്പേജോഗായ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസുകാർ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്. എന്‍റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവർ തയ്യാറായില്ല - ശിശുക്ഷേമസമിതി പ്രവർത്തകര്ർക്ക് നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു.
Post A Comment: