www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജാതി മാറി വിവാഹം; മകളെ പിതാവ് ബലാത്സംഗം ചെയ്‌ത് കൊന്നു

Share it:



ഭോപ്പാൽ: മറ്റൊരു ജാതിയിൽ നിന്നും വിവാഹം കഴിച്ച മകളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി പിതാവ്. മധ്യപ്രദേശിലെ ഭോപ്പാൽ റാത്തിബാദിലാണ് സംഭവം നടന്നത്. 55 കാരനായ പിതാവാണ് സ്വന്തം മകളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പാണ് യുവതിയുടേയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹം സ്ഥലത്തെ സമസ്ഘഡ് വനത്തിൽ നിന്നും കണ്ടെത്തുന്നത്. 

ദിവസങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടത്. കുഞ്ഞിന്‍റെ അന്ത്യ കർമങ്ങൾ നിർവഹിക്കാനായി വനത്തിലേക്ക് മകളെ കൂട്ടിക്കൊണ്ടുപോയ പിതാവ് ഇവിടെ വെച്ച് ബലാത്സംഗം ചെയ്‌ത് കൊല്ലുകയായിരുന്നു.  

ഇതര ജാതിയിൽപെട്ട യുവാവുമായി വിവാഹം കഴിഞ്ഞതിനു പിന്നാലെ പിതാവ് നിരന്തരം വഴക്കിട്ടിരുന്നതായിട്ടാണ് വിവരം. തുടർന്ന് മകളെ ഇയാൾ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദിവസം മുമ്പാണ് യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം വികൃതമായ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയതെന്ന് റാത്തിബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുധേഷ് തിവാരിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പരിശോധനയിൽ മൃതദേഹം ബിൽകീസ്ഘഞ്ജിലുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വർഷം മുമ്പ് യുവതി മറ്റൊരു ജാതിയിൽപെട്ട യുവാവുമൊത്ത് ഓടിപ്പോയി വിവാഹം കഴിച്ചതാണെന്ന് കണ്ടെത്തി. ഇതിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തപ്പോഴാണ് പിതാവ് കുറ്റം സമ്മതിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ

കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു. 

ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

National

Post A Comment: