കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുതിപ്പ്. ഇന്ന് പവന് 160 രൂപ വർധിച്ചതോടെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 36,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4,520 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണ വില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,640 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണ വില.
തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ച്ചയ്ക്കിടെ 520 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാക്കുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ്
കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്.
വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്.
അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: