www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരുന്ന് കഴിക്കാതെ തലവേദനയെ തുരത്താം

Share it:

കാരണമില്ലാതെയെത്തുന്ന തലവേദന പലരുടെയും ഉറക്കം കെടുത്താറുണ്ട്. ജോലി സ്ഥലത്തും വീട്ടിലും തലവേദന കാരണം ഒന്നും ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്. ഉറക്കക്കുറവ് മുതൽ നിർജലീകരണം വരെ തലവേദനക്ക് പല കാരണങ്ങളും ഡോക്‌ടർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ മരുന്നോ, ചികിത്സയോ ഇല്ലാതെ തന്നെ സാധാരണ തലവേദനകളെ തുരത്താൻ ചില വഴികളുണ്ട്. അവ എന്താണെന്ന് നോക്കാം.

നിർജലീകരണം

ശരീരത്തിലുണ്ടാകുന്ന നിർജലീകരണം പലപ്പോഴും തലവേദനക്ക് കാരണമാകാറുണ്ട്. ഇതറിയാതെ മരുന്നും മറ്റും കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ ഒരു ഗ്ലാസ് വെള്ളം മതിയാവും ചില സാഹചര്യങ്ങളിൽ ഇതിന് പരിഹാരം കാണാൻ. 

നിർജലീകരണം ഉണ്ടാവുന്നത് നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കുകയും അസ്വസ്ഥതകളെ വർധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ തലവേദനയുടെ ഫലങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങൾ ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്നവരാണെങ്കിൽ മുൻ കരുതൽ നടപടിയായി ശരീരത്തിൽ എല്ലായ്‌പോഴും ജലാംശം നിലനിർത്തുന്നത് ഉറപ്പാക്കുക. ഒരു ദിവസം 2 ലിറ്റർ വെള്ളം എങ്കിലും കുടിക്കുക. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുക. 



മൂക്കിന്‍റെ മുകൾ ഭാഗം അമർത്തി കൊടുക്കാം 

തലവേദന ഉണ്ടാകുമ്പോൾ നിങ്ങളുടെ മൂക്കിന്‍റെ മുകളിലുള്ള ഭാഗത്ത് ചെറുതായി അമർത്തുക. മൂക്കിന്‍റെ പാലത്തിന്‍റെ ഇരുവശങ്ങളും ചേരുന്നതും പുരികത്തിന്‍റെ അടിഭാഗത്തുള്ളതുമായ ഭാഗം ഒരു പ്രഷർ പോയിന്‍റാണ്. ഇങ്ങനെ ചെയ്യുന്നത് തലവേദന ലക്ഷണങ്ങൾ കുറയ്ക്കും. 

അതല്ലെങ്കിൽ കഴുത്തിന്‍റെ ഭാഗത്ത് മസാജ് ചെയ്യുക. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് പിരിമുറുക്കങ്ങളും നിങ്ങളുടെ തലവേദനയുടെ ലക്ഷണങ്ങളൂം ഒരു പരിധി വരെ ഒഴിവാക്കും.  



ഐസ് ക്യൂബുകൾ

തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ 15 മിനിറ്റ് വേദനയുള്ള ഭാഗത്ത് വക്കുക. തുടർന്ന് 15 മിനിറ്റ് ഇടവേള എടുക്കുക. ഇത് ചെയ്യുമ്പോൾ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു. 



കഫീൻ 

കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ ദിവസത്തിൽ ഉടനീളം വളരെ അധികം കഴിക്കുന്നത് ചിലപ്പോൾ ഇത് നിങ്ങളുടെ മൈഗ്രൈൻ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. എന്നാൽ മറ്റു കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് തലവേദന വരുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കോഫി കുടിച്ചാൽ ഇത് വേദന കുറയ്ക്കുന്നതിന് സഹായം ചെയ്യും. എങ്കിലും ഇത് അമിതമായി കഴിക്കരുത് എന്ന് ഓർമിക്കണം. 

എന്നാൽ കഫീൻ നിങ്ങളുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാൻ കാരണമാകും എന്നതിനാൽ ഇത് ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും തലവേദന വരുത്താനുള്ള സാധ്യതയുണ്ട്. ഇനി നിങ്ങൾ പതിവായി കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ കഫീൻ രഹിതമായവ തിരിഞ്ഞു പോവുക. 



ഇഞ്ചി ചേർത്ത ചായ 

ഇഞ്ചിയിൽ നിരവധി പ്രകൃതിദത്ത ഗുണങ്ങൾ ഉണ്ട്. ഇത് ശരീരത്തിലെ വേദനകളെ കുറയ്ക്കുകയും എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും. തലവേദന ഉണ്ടാവുമ്പോൾ കുറച്ച് ഇഞ്ചി ചായ ഉള്ളിൽ കഴിക്കുന്നത് വഴി ഇത് കുറയ്ക്കാനാവും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Health

Post A Comment: